മലയാളത്തിലേക്ക് ആരും ഇപ്പോൾ ക്ഷണിക്കുന്നില്ല. ഇളയരാജ പറയുന്നു

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ പാട്ടുകൾ എല്ലാവര്ക്കും ഇഷ്ടമാണ് മലയാളത്തിലും തമിഴിലുമായി അനേകം സിനിമകൾ ചെയ്ത അദ്ദേഹത്തിന്റെ പാട്ടുകൾ ആസ്വദിക്കാത്തവർ ആയി ആരും ഉണ്ടാവില്ല.

ഷാർജയിലെ ഒരു പുസ്തകോത്സവത്തിന്റെ പരിപാടിക്ക് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ ഇപ്പോൾ എന്താണ് മ്യൂസിക് ചെയ്യാത്തത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആണ് തമാശരൂപേണ അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ആളുകൾ വന്നു വിളിച്ചാൽ സിനിമ ചെയ്യാം. മലയാളത്തിൽ എത്ര ചെറുക്കൻമാരെ ഉണ്ടോ അത്രയും മ്യൂസിക് ഡയറക്ടർ മാർ ഉണ്ട്. പിന്നെ എങ്ങനെ വരും, എന്റെ അടുത്ത ആരും വരുന്നില്ല. രാജാ സാർ എന്ന് പറയുമ്പോൾ പേടിയാണ്. ഷാർജയിലെ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ പരിപാടിയിൽ മഹാ സംഗീതജ്ഞന്റെ യാത്ര എന്ന പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ് ഇത്. ആദ്യമായി ആണ് ഒരു പുസ്തകോത്സവത്തിനു എത്തുന്നത്.

മലയാള തലമുറ അവരുടെ കഴിവ് തെളിയിക്കട്ടെ. ക്ഷണിച്ചാൽ വീണ്ടും സംഗീതം ചെയ്യും. സംഗീതം ഒരു യാത്ര അല്ലെന്നും ജീവിതം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തെയും ജീവിതം മനസ്സിലാക്കിയാണ് അതാത് ഭാഷകളിൽ സംഗീതം ചെയ്യുക. ഒരു വര്ഷം 58 സിനിമകൾക്ക് വരെ സംഗീതം ചെയ്തിട്ടുണ്ട്. ഓരോ സിനിമയിലും 6 പാട്ടുകൾ വീതമുണ്ട്. ഒരേ സമയം 3 സ്റ്റുഡിയോകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment