വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 10 വിക്കറ്റിനാണ് ഓസിസ് ഇന്ത്യയെ പരാചയപെടുത്തിയത്. ഇതോടെ വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള പട്ടികയിൽ ഓസ്‌ത്രലിയ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ത്യ 3 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

60.71% PCT യുമായി ഓസ്ട്രേലിയ 59.26% ഉള്ള ദക്ഷിണാഫ്രിക്ക 2 ആം സ്ഥാനത്തും 57.29% ഉള്ള ഇന്ത്യ മൂന്നാം സ്ഥാനത്തും ആണ്. ഇനിയുള്ള മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ചവെച്ചത് മാത്രമേ ഇന്ത്യക്ക് ഫൈനൽ കളിയ്ക്കാൻ കഴിയുകയുള്ളൂ.

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയെ 3 ദിവസത്തിനുള്ളിൽ പരാചയപ്പെടുത്തി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഫൈനലിലേക്കുള്ള പ്രയാണം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്.

മറുവശത്ത് രോഹിത് ശർമ്മയ്‌ക്കെതിരെ ആരാധകർ തിരിഞ്ഞിരിക്കുകയാണ്. ഫോം മങ്ങിയുള്ള പ്രകടനം അദ്ദേഹത്തിന്റെ വിരമിക്കലിനു വേണ്ടിയുള്ള മുറവിളി കൂട്ടിയിട്ടുണ്ട്. ഒന്നാം ടെസ്റ്റിൽ ബുമ്രയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ വിജയ നേടിയതിന്റെ ശോഭ കെടുത്തിയിരിക്കുകയാണ് ഈ വാൻ തോൽവി.

Leave a Comment