വിജയും അജിത്തും നയൻതാരയുടെ കല്യാണത്തിന് പോകാതിരുന്നത് അതുകൊണ്ടാണോ?

നയൻതാരയുടെ ട്രാപ്പ് ആയിരുന്നോ അത് എന്നാണ് സിനിമാപ്രേമികൾ ഇപ്പോൾ ചോദിക്കുന്നത്. നയൻതാര വളരെ കുറച്ചുപേരെ മാത്രം ക്ഷണിച്ചുകൊണ്ടാണ് തന്റെ വിവാഹം നടത്തിയിരുന്നത്. വിജയും അജിത്തും അതിൽ ഉൾപ്പെട്ടിരുന്നു. പക്ഷെ അവർ വന്നില്ല. മാധ്യമങ്ങളെപ്പോലും വിവാഹത്തിന് പരിഗണിക്കാതിരുന്നതിന്റെ ഉദ്ദേശം ഇങ്ങനെ ഒരു ബിസിനസിന് ആയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.

വിജയും അജിത്തും വന്നാൽ തന്റെ കല്യാണത്തിന്റെ വീഡിയോ കൂടുതൽ പണത്തിനു ഓ ടി ടി യിൽ വിറ്റുപോകും എന്ന് കരുതിക്കാണും. പക്ഷെ ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണോ വിജയും അജിത്തും കല്യാണത്തിന് വരാതിരുന്നത് എന്നൊരു സംസാരം ഉണ്ട്. കണക്കുകൾ പുറത്തു വരുന്നത് സത്യമാണെങ്കിൽ ഏകദേശം 36 കോടി രൂപയ്ക്ക് ആണ് നെറ്റ്ഫ്ലിക്സ് അവരുടെ കല്യാണ ഡോക്യുമെന്ററി വാങ്ങുന്നത്. അജിത്തും വിജയും ഉണ്ടെങ്കിൽ മിനിമം 60 കോടിയെങ്കിലും നേടിയെടുക്കാം.
മാധ്യമങ്ങളെ ഒഴിവാക്കി നെറ്റ്ഫ്ലിക്സ് അധികൃതർ ഉണ്ടായിരുന്നത് ഇതിനു പിന്നിൽ ഒരു ബിസിനസ് ലക്ഷ്യത്തെ വെച്ചിരുന്നു എന്ന സംശയം ബലപ്പെട്ടിരുന്നു.

സൗജന്യമായി നൽകാനായിരുന്നുവെങ്കിൽ യൂട്യൂബിൽ കൊടുത്താൽ പോരായിരുന്നോ. ഇത്ര കോടി രൂപയുടെ ബിസിനസ് നടക്കുമ്പോൾ ധനുഷിന്റെ ഉടമസ്ഥതയിൽ ഉള്ള വീഡിയോയ്ക്ക് പണം കൊടുക്കുന്നതിൽ യാതൊരു തെറ്റും ഇല്ല എന്നാണ് സിനിമാപ്രേകില പറയുന്നത്.

ഷാരൂഖ് ഖാൻ അന്ന് വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആ സമയത് ജവാൻ എന്ന സിനിമയുടെ പ്രൊമോഷൻ കൂടി നടക്കുന്ന സിനിമ ആയതുകൊണ്ടാവാം ഷാരൂഖ് ഖാൻ വന്നതെന്ന് പറയപ്പെടുന്നു.
എന്തായാലും തമിഴ് സിനിമാലോകത് ഒരു ചൂടൻ ചർച്ച ആയിരിക്കുകയാണ് ഈ വിഷയം. പക്ഷെ ഇതെല്ലം പ്രൊമോഷൻ ന്റെ ഭാഗം ആണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

Leave a Comment