കലിംഗരായാർ കുടുംബത്തിൽ നിന്നും ഒരു മരുമകൾ.. ഞങ്ങൾ അനുഗ്രഹീതനാണ് ജയറാം

ഗുരുവായൂരിൽ ഡിസംബർ 8നു ആണ് കാളിദാസ് ജയറായും തരിണിയും തമ്മിലുള്ള വിവാഹം നടക്കാൻ പോകുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ എല്ലാം തന്നെ ചെന്നൈയിൽ പുരോഗമിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മേയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ജയറാം പാർവതി ദമ്പതിമാർക്ക് 2 മരുമക്കൾ.

കലിംഗരായണി കുടുംബത്തിൽ നിന്നും മരുമകളെ കിട്ടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം. വികാരാതീനനായി ജയറാം പറഞ്ഞു, താനും പാർവതിയും സ്വപ്നം കണ്ട കല്യാണം ഇതാ നടക്കാൻ പോവുകയാണ്. ചെന്നൈയിലെ കലിംഗരായർ കുടുംബത്തിൽ നിന്നും തന്റെ മകന്റെ വധിവിനെ കിട്ടിയത് അനുഗ്രഹമായി കണക്കാക്കുന്നു. ഞങ്ങളുടെ മരുമകളായല്ല മറിച്ച് മകളെയാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് താരിണിയെ സ്വീകരിക്കാൻ പോകുന്നത്. ജയറാം കൂട്ടിക്കിച്ചേർത്തു.

ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം എന്ന് കാളിദാസ് ജയറാം പറഞ്ഞു. മാളവികയും ഭർത്താവും എല്ലാം pre-വെഡിങ് പരിപാടിയിൽ തിളങ്ങിനിന്നു.

Leave a Comment