മരുമകളുടെ ഗൃഹപ്രവേശം വീഡിയോ പങ്കുവെച്ച് ജയറാം – വീഡിയോ കാണാം

ഇപ്പോൾ വളരെ സന്തോഷവാനാണ് മലയാളികളുടെ കുടുംബനായകൻ ജയറാം. മകളുടെ വിവാഹത്തിനുശേഷം ഇപ്പോൾ കണ്ണന്റെ വിവാഹവും ഗംഭീരമായി കഴിഞ്ഞിരിക്കുകയാണ്. ഗുരുവായൂരിൽ വെച്ചാണ് കാളിദാസ് താരിണിയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹശേഷം ജയറാമും കുടുംബവും തിരിച്ചു ചെന്നൈയിലേക്ക് പോയിരുന്നു.

കലിംഗരായാർ കുടുംബത്തിൽ നിന്നുള്ള മരുമകളെ അല്ല സ്വന്തം മകളെപ്പോലെ വിശേഷിപ്പിക്കാനാണ് താല്പര്യം എന്ന് ജയറാം പറഞ്ഞിരുന്നു. താരിണിയുടെ തന്റെ വീട്ടിലേക്കുള്ള പ്രവേശനം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജയറാം. വെള്ളിത്തട്ടിൽ ആരതിയുഴിഞ്ഞുകൊണ്ട് മരുമകളെ വരവേൽക്കുന്ന പാർവതിയെയും കാണാം.

വളരെ ഗംഭീരമായി വിവാഹം കഴിഞ്ഞു. 32 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരിൽ പാർവതിയെ താലി ചാർത്തി, ഇപ്പോൾ മകൻ കണ്ണന്റെയും വിവാഹം അവിടെ വെച്ച് നടത്താൻ കഴിഞ്ഞതിൽ സാന്തിഷവാനാണെന്നു ജയറാം പറയുന്നു

മരുമകളുടെ വീട്ടിലേക്കുള്ള പ്രവേശനം വീഡിയോ എടുത്തത് കാണാം

Leave a Comment