2 വർഷത്തെ അധ്വാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ പ്രതികരിക്കും

ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്തതിനു ശേഷം സിനിമയെ കുറിച്ച് നല്ല അഭിപ്രായം ആണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ ഒരു റിവ്യൂവിൽ ഗവേഷക വിദ്യാർത്ഥി നെഗറ്റീവ് പറഞ്ഞതിനെ ഫോണിൽ വിളിച്ചു ജോജു ജോർജ് ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ സംസാര വിഷയം. ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ജോജു ജോർജ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു സംസാരിക്കാൻ രംഗത് വന്നിരിക്കുകയാണ്.

ഗവേഷക വിദ്യാർത്ഥി ആയ ആദർശ് ചിത്രത്തിലെ റേപ് സീനുകൾ എടുത്തതിൽ നെഗറ്റീവ് റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെതിരെയാണ് ജോജു ജോർജ് ഫോൺ വിളിച്ചു തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആദർശ് തന്നെയാണ് ശബ്ദരേഖ പുറത്തു വിട്ടത്.

സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ജോജു ജോർജ് തന്നെ ലൈവിൽ വന്നു സംസാരിക്കുകയായിരുന്നു. തന്റെ 2 വർഷത്തിന്റെ അദ്ധ്വാനത്തിന്റെ ഫലമാണ് ആ സിനിമ എന്നും അത് തകർക്കാൻ നോക്കിയാൽ പ്രതികരിക്കും എന്നുമാണ് ജോജു പറഞ്ഞത്. തനിക്ക് കിട്ടിയ തെളിവുകൾ വെച്ച നിയമ നടപടിക്ക് പോകുമെന്നും ജോജു പറഞ്ഞു.
താൻ ആ വിദ്യാർത്ഥിയെ വിളിച്ചുവെന്നും നിങ്ങൾ കേട്ടതെല്ലാം സത്യം ആണെന്ന് ജോജു പറഞ്ഞു. പണം മുടക്കി തന്റെ സിനിമ കണ്ട ഒരു പ്രേക്ഷകന് അതിന്റെ അഭിപ്രായം പറയാൻ സ്വാതത്ര്യം ഉണ്ടെന്നും എന്നാൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു സിനിമയെ തകർക്കാൻ നോക്കുന്നു എന്നും അതിൽ നല്ല വിഷമം ഉണ്ടെന്നും ജോജു കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ ആണ് ടി വി ചാനലുകളിൽ ഉൾപ്പടെ ഈ വാർത്ത വന്നത്. ഭീഷണിയുടെ സ്വരം അല്ലെങ്കിലും വാക്തർക്കം മാത്രം ആണ് ഉണ്ടായത് എന്നും ചില പ്രേക്ഷകർ കുറിച്ചു.

ജോജു ജോർജ്ജ് സംവിധാനം ചെയ്ത പുതിയ മലയാള സിനിമ പണി ശ്രദ്ധേയമായ പ്രതികരണങ്ങൾ നേടി. ഈ ത്രില്ലർ ചിത്രത്തിൽ, തൃശൂരിലെ ക്രൈം ലോകത്തിൽ കടന്നുവരുന്ന രണ്ട് യുവകായികർ, ഡോൺ, സിജു എന്നിവരുടെയും അവർക്കെതിരെ പെരുകുന്ന ഗിരിയുടെ വെഞ്ച്വറിന്റെ കഥയുമാണ്. രണ്ടാംപകുതി പ്രത്യേകിച്ച് ഹൃദയഭരിതവും ആവേശകരവുമാണ്. മികച്ച പ്രകടനങ്ങൾ, കഠിനമായ പ്രതിഭാസം, സജീവമായ പേസിംഗ് എന്നിവയ്ക്ക് ചിത്രം പ്രശംസിക്കപ്പെട്ടു.

വളരെ നല്ല രീതിയിൽ അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുന്നു സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞതാണ് ജോജു ജോർജിനെ ചൊടിപ്പിച്ചത്. എന്നാൽ ശബ്ദ റെക്കോർഡിങ്ങിൽ താൻ ഭീഷണി സ്വരത്തിൽ ഒന്നും പറഞ്ഞില്ലെന്നും തന്റെ രോഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ജോജു കൂട്ടിച്ചേർത്തു.

നിനക്ക് എന്റെ മുൻപിൽ വന്നു നിൽക്കാനുള്ള ധൈര്യം ഉണ്ടോടാ, കൊച്ചു ചെർക്ക എന്നൊക്കെയുള്ള പ്രയോഗങ്ങൾ ശബ്ദശകലത്തിൽ വ്യക്തമായിരുന്നു. താൻ സ്വപ്നം കണ്ടിരുന്ന സിനിമ, തന്റെ ഡ്രീം പ്രൊജക്റ്റ് നു നെഗറ്റീവ് റിവ്യൂ ഇട്ടതാണ് ജോജുവിനെ ചൊടിപ്പിച്ചത്.

എന്തായാലും തനിക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ചു നിയമ നടപടിക്ക് പോകുമെന്നും നിയമത്തിന്റെ വഴി കാണാം എന്നും ജോജു പറഞ്ഞു.

Leave a Comment