അന്നും ഇന്നും എന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ പ്രിയപ്പെട്ട ചിത്ര ചേച്ചി. ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചു പാട്ടിന്റെ മായാലോകത് വര്‍ണവിസ്മയങ്ങൾ തീർത്ത ചിത്ര ചേച്ചിയുടെ ശബ്ദമാധുര്യത്തിൽ മയങ്ങിയിട്ടുള്ളവർ ആണ് ഇന്ത്യക്കാർ. സിനിമാ, ഭക്തിഗാനങ്ങൾ, ആൽബങ്ങൾ തുടങ്ങി സംഗീതലോകത്തിന്റെ വിവിധ തലങ്ങളിലായി നിരവധി ഗാനങ്ങൾ ചിത്ര ആലപിച്ചിരിക്കുന്നു.
വളരെ സൗമ്യമായ സ്വഭാവക്കാരിയായ ചിത്ര ചേച്ചി എന്നും മുഘത് ഒരു പുഞ്ചിരി സൂക്ഷിച്ചിരുന്നു. കാണുന്നവർക്കെല്ലാ ആ പുഞ്ചിരി സമ്മാനിക്കാതെ ചിത്രാമ്മ കടന്നു പോകാറില്ല. അതുകൊണ്ട് തന്നെ ആണ് ഇത്രയും പ്രിയങ്കരിയായി മാറിയത്.
വർഷങ്ങൾ നീഡ്ന്നുനിന്ന തന്റെ സംഗീത ജീവിതത്തിൽ ധാരാളം അവാർഡുകൾ തേടിയെത്തി.
ഇപ്പോഴിതാ സന്തോഷവും സംഗീതവും നിറഞ്ഞ തന്റെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിജയകുമാർ ആണ് ചിത്ര ചേച്ചിയുടെ ഭര്‍ത്താവ്. സന്തോഷത്തിന്റെയു ഒപ്പം ചില മറക്കാനാവാത്ത ദുരന്തത്തിന്റെയും ഇടയിലൂടെ കടന്നുപോയ അവർ 37 ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നിരവധി ആരാധകർ ആശംസാപ്രവാഹവുമായി എത്തി. 37 വർഷങ്ങൾക്ക് മുൻപ് ത്താലി ചാർത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
View this post on Instagram
സന്തോഷങ്ങൾ നിറഞ്ഞ ഇത്രയും വർഷങ്ങൾക്കിടയിൽ തന്റെ മകൾ നന്ദനയുടെ മരണമാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ആഘാതത്തിനു ഇടയാക്കിയത്. സ്വിമ്മിങ് പൂളിൽ വീണാണ് നന്ദന മരണത്തിനു കീഴടങ്ങിയത്. ജീവിതത്തിലെ താങ്ങാനാവാത്ത ഒരു വേദന ആയിരുന്നു എന്നും ചിത്ര ചേച്ചി പറഞ്ഞു.
അധികമാരും കണ്ടിട്ടില്ലാത്ത കല്യാണത്തിന്റെ മിന്നുകെട്ട് ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയിരിക്കുന്നത്. ഇനിയും ഞങ്ങളുടെ കാതുകളെ ഇമ്പമുള്ളതാക്കുന്ന പാട്ടുകൾ പാടാൻ ഒരുപാട് കാലം സന്തോഷമുള്ള കുടുംബ ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് ആരാധകർ കമന്റ് ചെയ്യുന്നു.