ദർശനത്തിന് വന്നവരോട് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം

ഇന്നലെ കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹം ഗുരുവായൂർ അമ്പലനടയിൽ വെച്ച് നടന്നു. വിവാഹശേഷം മാധ്യമങ്ങളോട് സംവദിച്ച കാളിദാസ് ജയറാം വിവാഹ ആശംസകൾ അറിയിച്ച എല്ലാവരോടും നന്ദി പറഞ്ഞു. കൂടാതെ ദർശനത്തിനായി എത്തിയ ഭക്തരോട്, കല്യാണവുമായി ഉണ്ടായ തിരക്കിൽ ദർശനത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമയും ചോദിച്ചിരുന്നു. വിവാഹം ആയതിനാൽ ധാരാളം മീഡിയയും അതുപോലെ തിരക്കും ഉണ്ടായത് കാരണം ദർശനത്തിന്റെ എത്തിയവരോട് ക്ഷമാപണം നടത്തി.

ഡിസംബർ 08 നു ആയിരുന്നു കാളിദാസ് ജയറാമിന്റെയും താരിണി കളങ്കരായരുടെയും വിവാഹം ഗുരുവായൂർ അമ്പലനടയിൽ വെച്ച് നടന്നത്. ചെന്നൈയിലെ ജമീന്ദാർ ഫാമിലിയും നിന്നും മരുമകളെ കിട്ടിയ സന്തോഷത്തിൽ ആണ് ജയറാം. കലിംഗരായർ ഫാമിലിയിൽ നിന്നും മരുമകളെ കിട്ടിയ ഞങ്ങൾ അനുഗ്രഹീതരാണെന്നു ജയറാം പറയുകയുണ്ടായി. മരുമകൾ ആയല്ല, മകൾ ആയാണ് താരിണിയെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ജയറാം പറഞ്ഞു. ഒപ്പം വിവാഹത്തിൽ പങ്കെടുത്തവരോട് നന്ദി പറഞ്ഞു.

താലികെട്ടിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാമും കാളിദാസനും. ഇത് ഞങ്ങൾ കാത്തിരുന്ന മുഹർത്ഥം ആണെന്നും, കൂടുതൽ സംസാരിച്ചൽ വികാരാതീതനായി മാറുമെന്നും ജയറാം പറഞ്ഞു.

Leave a Comment