ഇനി 10 നാൾ കൂടി എന്ന കുറിപ്പോടെ കാളിദാസ് ജയറാം തന്നെയാണ് തന്റെ ഭാവി വാദവുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേർ ആണ് രണ്ടാള്‍ക്കും ആശംസാപ്രവാഹവുമായി എത്തിയിരിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. മാളവികയുടെ വിവാഹത്തിന് കാളിദാസ് ജയറാമിന്റെ വധുവും ശ്രദ്ധാകേന്ദമായിരുന്നു.
കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഡിസംബറിലോ മറ്റോ വിഹാഹം ഉണ്ടാകുമെന്നു ജയറാം അറിയിച്ചിരുന്നെങ്കിലും വിവാഹം നീണ്ടുപോവുകയായിരുന്നു. ഈ അടുത്തിടെ ആണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വിവാഹക്ഷണക്കത്ത് കൊടുത്തുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്.
മോഡൽ രംഗത്തെ താരമായ തരിണി കലിംഗരായരാണ് വധു. 2021-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നീലഗിരി സ്വദേശിനിയാണ് തരിണി. കാളിദാസ് ജയറാമിന്റെ വിവാഹവാർത്ത പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ ഓരോ സിനിമ ചെയ്യുന്നുണ്ട് കാളിദാസ് ജയറാം.
ജയറാമിന്റെ ക്ഷണപ്രകാരം തമിഴിൽ നിന്നുപോലും വമ്പൻ താരനിര കല്യാണത്തിന് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.