വിവാഹത്തിന്റെ ആഘോഷങ്ങൾ 2 ദിവസം മുന്നേ തുടങ്ങിയെങ്കിലും ഇന്നാണ് താലികെട്ട്. അതും ഗുരുവായൂർ അമ്പലനടയിൽ. രണ്ടുമാസം മുൻപ് മാളവികയുടെയും നവീനിന്റെയും, 32 വർഷങ്ങൾക്ക് മുൻപ് ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം കഴിഞ്ഞതും അവിടെ വെച്ച് തന്നെ. ഇപ്പോൾ വിവാഹ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
ചെന്നൈയിലെ ജമീന്ദാർ കുടുംബത്തിലെ താരിണി കലിംഗരായാർ ആണ് കാളിദാസിന്റെ വധു. ബന്ധുക്കളും കൂട്ടുകാരും കുറച്ച് വി ഐ പി കാലുമായി ചെറിയ തരത്തിൽ ആണ് താലികെട്ട് നടന്നത്. സുരേഷ് ഗോപിയും പത്നിയും, മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും, താരിണിയുടെ ബന്ധുക്കളും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
വിവാഹത്തിനു മുന്നോടിയായുണ്ടായിരുന്ന വെഡിങ് ഷൂട്ട് ചിത്രങ്ങൾ ഒക്കെ വൈറൽ ആയിരുന്നു. ചെന്നൈയിൽ വെച്ചതായിരുന്നു pre-വെഡിങ് ഷൂട്ട്. തങ്ങളുടെ സ്വപ്ന മുഹൂർത്തം എത്തിയെന്നും, ഞങ്ങൾ കാത്തിരുന്നത് ഈ നിമിഷത്തിനായിരുന്നുവെന്നും ജയറാം പറഞ്ഞു. ജമീന്ദാർ കുടുംബത്തിൽ നിന്നും കലിംഗരായാർ വധുവിനെ മരുമകൾ ആയി കിട്ടിയ ഞങ്ങൾ അനുഗ്രഹീതർ ആണെന്നും ജയറാം കൂട്ടിക്കിച്ചേർത്തു.