ആർക്കും വേണ്ടാതെ പ്രമുഖ താരങ്ങൾ- മുൻ സൺറൈസേഴ്സിന്റെ പുലിക്കുട്ടികൾ

ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ വിഷമം വരുന്നതാണ് ആർക്കും ലേലത്തിൽ വേണ്ടാതെ വിൽക്കപ്പെടാതെ നിൽക്കുന്ന ഇതിഹാസതാരങ്ങൾ. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല. സൺറൈസേഴ്‌സ് ന്റെ മുൻ പുലിക്കുട്ടികൾ ആയ കെയ്ൻ വില്യംസൺ. ഡേവിഡ് വാർണർ പിന്നെ ജോണി ബെയർസ്‌റ്റോ എന്നിവർ. മറ്റു ടീമുകൾ സ്വപ്ന കണ്ടിരുന്ന ഒരു ബാറ്റിംഗ് ലൈൻ അപ്പ് ആയിരുന്നു ഇവർ. ഡേവിഡ് വാർണറും, ബെയർസ്റ്റോയും കൂടി ഓപ്പൺ ചെയ്യാൻ എത്തിയാൽ ഏത് ബൗളിംഗ് നിരയും ഒന്ന് വിറയ്ക്കുമായിരുന്നു.

പിന്നീട് എന്തൊക്കെയോ സംഭവിച്ചു. ഡേവിഡ് വാർണറുടെ നിറം മങ്ങിയ ഫോം അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി. ക്യാപ്റ്റന്റെ പ്രഷർ കൊണ്ട് ആണ് ഫോം ആവാത്തത് എന്ന് പറഞ്ഞു ഒന്ന് ഫ്രീ ആയി കളിയ്ക്കാൻ ആയിരുന്നു അദ്ദേഹത്തെ മാറ്റി കെയ്ൻ വില്യംസണെ ക്യാപ്റ്റൻ ആക്കിയത്. എന്നിട്ടും ഫോം കണ്ടെത്താനാവാതെ നിന്നപ്പോൾ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കി. വാട്ടർ ബോയ് ആയി സഹതാരങ്ങൾക്ക് വെള്ളം കൊണ്ട് കൊടുക്കുന്ന വാർണർ കണ്ടപ്പോൾ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും ഉള്ളൊന്നു ഉലഞ്ഞുകാണും.

പിന്നീട് അദ്ദേഹത്തെ ഹൈദരാബാദ് റിലീസ് ചെയ്തു. ഡൽഹിയിൽ അദ്ദേഹത്തെ വിളിച്ചെടുത്തു. പിന്നീട് കെയ്ൻ വില്യംസൺ ആയി ഫോം ഔട്ട്. ഒരു ഏകദിന മാച്ച് കളിക്കുന്ന ലാഘവത്തോടെ T20 കളിക്കുന്ന അദ്ദേഹത്തെയും ഹൈദെരാബാദിൽ നിന്നും ഒഴിവാക്കി. അതോടൊപ്പം തന്നെ കൂറ്റൻ അടികൾക്ക് പേരുകേട്ട ഇംഗ്ലീഷ് ബാറ്റെർ ജോണി ബെയർസ്റ്റോയും.

ഇന്നിപ്പോൾ 2025 പി എൽ മെഗാ ലേലത്തിൽ ആർക്കും വേണ്ടാതെ അൻസോൾഡ് ആവുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചോന്നു പിടയും. മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള കെമിസ്ട്രി എല്ലാവരും ആസ്വദിച്ചാണ്.

Leave a Comment