ആദ്യകാല നായിക മേനഘയുടെയും സംവിധായകൻ സുരേഷ് കുമാറിന്റെയും മകൾ, ഇപ്പോൾ തെന്നിന്ത്യയിലെ താര റാണി കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നു. നീണ്ട 15 വർഷത്തെ പ്രണയമാണ് പൂവണിയാൻ പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കീർത്തിയുടെ വിവാഹത്തെപ്പറ്റി ധാരയാളം ഗോസിപ്പുകൾ വന്നിരുന്നു. കോടീശ്വരന്മാരും ബിസിനസ് മാഗ്നെറ്റുകളും ഒക്കെ ഉൾപ്പെട്ട ധാരാളം പേരുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ ആ വാർത്തകൾ എല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഇപ്പോൾ മേനഘയും സുരേഷ്കുമാറും രംഗത് വന്നിരിക്കുന്നത്.
ആന്റണി തട്ടിൽ ആണ് വരൻ എന്നും അടുത്ത മാസം വിവാഹമോ വിവാഹ നിശ്ചയമോ ഗോവയിൽ വെച്ചു നടത്താൻ സാധ്യത ഉണ്ടെന്നുമാണ് വെളിപ്പെടുത്തുന്നത്. ദുബായ് ആസ്ഥാനമായുള്ള ബുസിനെസ്സ്കാരം ആണ് ആന്റണി തട്ടിൽ.
ഇതിനോടകം തന്നെ ധാരാളം ഗോസിപ്പുകൾ കൊണ്ട് നിറഞ്ഞ ജീവിതമായിരുന്നു കീർത്തി സുരേഷിന്റേത്. 2023 ൽ ഒരു പ്രമുഖ നടൻ അത് കാമുകനാണോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിടരുതെന്നും സമയമാകുമ്പോൾ എല്ലാം വെളിപ്പെടുത്താൻ എന്നുമായിരുന്നു കീർത്തി സുരേഷ് പറഞ്ഞിരുന്നത്. അന്ന് കീർത്തിയുടെ പേരിനൊപ്പം ചേർത്തുവായിച്ച പേര് ഫർഹാൻ ന്റേത് ആയിരുന്നു.
ബാലതാരമായി സിനിമയിൽ വന്ന കീർത്തി സുരേഷ് ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നായികയായും തിളങ്ങിയപ്പോൾ തമിഴ്, തെലുങ് തുടങ്ങിയ സിനിമ ഇന്ടസ്ട്രിയിലും തിളങ്ങി നിൽക്കുകയാണ് കീർത്തി ഇപ്പോൾ.
എന്തായാലും ഡിസംബർ 2 ആം ആഴ്ചയിൽ ഗോവയിൽ വെച്ചു വിവാഹം നടക്കും എന്നാണ് റിപോർട്ടുകൾ പറയുന്നത്. അതിൽ പങ്കെടുക്കുന്ന പ്രമുഖരുടെ പേരുവിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.