ഒരു ശുഭകാര്യം നടക്കുന്നതിനുമുമ്പ് ക്ഷേത്രദർശനം നല്ലതാണ്. ഇപ്പോൾ ഇതാ അടുത്തമാസം വിവാഹം നടക്കാനിരിക്കെ കീർത്തി സുരേഷും ‘അമ്മ മേനകയും സുരേഷും തിരുപ്പതി ദർശനം നടത്തിയിരിക്കുകയാണ്. വ്യവസായിയായ ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിക്കാൻ പോകുന്നത്. കഴിഞ്ഞ എ ആഴ്ചയാണ് വിവാഹവാർത്ത പുറത്തുവന്നത്. അടുത്തമാസം ഗോവയിൽ വെച്ചതാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ഏറെക്കാലം പരിചയമുള്ള സുഹൃത്ത് ആന്റണി തട്ടിലുമായി പ്രണയത്തിലായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. 15 വർഷമായി തുടങ്ങിയ ബന്ധമാണ് എന്നാണ് പറയുന്നത്. എന്നാൽ ഇരുവരെയും അങ്ങിനെ കൂടുതലായി ഒന്നും ഒരുമിച്ചുകൊണ്ടിരുന്നില്ല. അതീവ രഹസ്യമായി ആയിരുന്നു പ്രണയകാലം എന്ന് ആരാധകർ ചോദിക്കുന്നു. ഒരു സെലിബ്രിറ്റിയുടെ പ്രണയവും എല്ലാം കൈയ്‌യോടെ കണ്ടുപിടിക്കുന്ന പാപ്പരാസികൾ എന്തുകൊണ്ട് ഇതൊന്നും അറിഞ്ഞില്ല എന്നാണു സിനിമാലോകം ചർച്ച ചെയ്യുന്നത്.
ബേബി ജോൺ എന്ന ഹിന്ദി സിനിമയിൽ ആണ് കീർത്തി അഭിനയിക്കാൻ പോകുന്നത്. തിരുപ്പതിയിൽവെച്ച് കീർത്തിയെയും മീണഖയെയും സുരേഷ് കുമാറിനെയും കണ്ടതോടെ തിരിച്ചറിഞ്ഞ ജനങ്ങൾ അവരെ വളഞ്ഞു. മാധ്യമങ്ങളും ഉണ്ടായിരുന്നു. അടുത്തമാസം എന്റെ കല്യാണമാണെന്നും ഗോവയിൽ വെച്ചതാണ് കല്യാണം എന്നും കീർത്തി പറഞ്ഞുകൊണ്ട് മാധ്യമങ്ങളോട് നന്ദി പറഞ് കാറിൽ കയറി യാത്രയായി.
ഡിസംബർ 11 നു ആണ് വിവാഹം അതും ഗോവയിൽ, പക്ഷെ വിവാഹ സ്പോട് ഏതാണെന്നു വ്യക്തമാക്കിയിട്ടില്ല.
ദുബായിലും ഇന്ത്യയിലും വ്യവസായങ്ങൾ ഉള്ള ആന്റണി തട്ടിലിനു മുംബൈയിലും കൊച്ചിയിലുമായി ഹോട്ടൽ ശൃംഖലകൾ ഉണ്ട്. അധികം മാധ്യമങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടാത്ത കീർത്തി തന്റെ 15 വർഷത്തെ പ്രണയം വിവാഹത്തിന് തൊട്ടുമുൻപ് ആണ് പരസ്യമാക്കിയിരിക്കുന്നത്.