കാത്തരിരിപ്പിനു വിരാമമിട്ടുകൊണ്ട് കീർത്തി സുരേഷ് ആന്റണി തട്ടിൽ വിവാഹം ഇന്ന് കഴിഞ്ഞു. വൈകാരികമായ രംഗങ്ങൾ ആണ് താലികെട്ടുന്ന വേളയിൽ കാണാൻ കഴിഞ്ഞത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ മുഹൂർത്തമാണ് അവളുടെ വിവാഹം. കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നു എന്ന് പറയുമ്പോൾ തന്നെ ആ സ്നേഹബന്ധത്തിനു എത്ര മാത്രം ആഴം ഉണ്ടാകും എന്ന് ചിന്തിക്കുകയാണ് ആരാധകർ. കാരണം സെലിബ്രിറ്റികൾക്കിടയിൽ നാം കേൾക്കാറുള്ളതാണ് പ്രണയവും അത് അധികനാൾ നീണ്ടുപോകാതെയുള്ള വേർപിരിയലും അപ്പോൾ ആണ് കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നു എന്ന് കേൾക്കുമ്പോൾ ആ ബന്ധം വിവാഹത്തിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്ര മാത്രം വലുതായിരിക്കും.
ഇന്ന് രാവിലെ ഗോവയിൽ വെച്ച് തമിഴ് ബ്രാമിൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചു. ചിരിയും കരച്ചിലും അടങ്ങിയ ഇമോഷണൽ രംഗങ്ങൾ ആയിരുന്നു ചിത്രണത്തിന്റെ ഹൈലൈറ്. ഒരു തമിഴ് ട്രഡീഷണൽ വേഷത്തിലായിരുന്നു കീർത്തി. ഹിന്ദു ആചാരപ്രകാരം ആയിരുന്നു വിവാഹം, ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹവും ഉണ്ടാകുന്നതായിരിക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിഛ്വാഹ താലികെട്ട് വേളയിൽ കീർത്തിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞതും ആന്റണി അത് തന്റെ കൈ കൊണ്ട് തുടച്ചുകൊടുക്കുന്നതും. പ്രണയവും, കാത്തിരിപ്പും, വിവാഹവും എത്രമാത്രം വൈകാരികമായിരുന്നു എന്ന് വിവാഹചിത്രങ്ങൾ പറയുന്നു. ശേഷം കീർത്തിയുടെ മുഖത്ത് വിടരുന്ന പുഞ്ചിരി അവളുടെ ആഗ്രഹപൂർത്തീകരണം തെളിയിക്കുന്നു.
ബാലതാരമായി സിനിമയിൽ എത്തിയ കീർത്തി ഇപ്പോൾ ഇന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ്. ഇപ്പോൾ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൻറെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് കീർത്തി. ദേശീയ അവാർഡ് വരെ നേടിയ കീർത്തി സുരേഷ് ഇതുവരെ ഗോസ്സിപ്പിലോ അല്ലെങ്കിൽ വിവാദങ്ങളിലോ ചെന്ന് പെട്ടിട്ടില്ല എന്നത് ഒരു നല്ലൊരു വ്യക്തിത്വമായി ആരാധകർ കണക്കാക്കുന്നുണ്ട്.
View this post on Instagram