ആരാധകർ ഏറെ കാത്തിരുന്ന കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്തുവന്നു. വിവാഹ അറിയിപ്പ് കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്, പിന്നീട് എല്ലാം അവളരെ പെട്ടെന്നായിരുന്നു. 15 വർഷമായി പ്രണയത്തിലായിരുന്ന ആന്റണി തട്ടിലുമായാണ് വിവാഹം എന്ന വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഒരു സെലിബ്രിറ്റിക്ക് തന്റെ പ്രണയം ഇത്രയും രഹസ്യമായി കൊണ്ടുപോകാനാവുമോ അതും ഇത്രയും വർഷങ്ങൾ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കേരളം ആസ്ഥാനമായ ആസ്പെർ വിന്ഡോ സൊല്യൂഷൻസ് ന്റെ ഉടമ കൂടിയാണ് വരൻ ആന്റണി തട്ടിൽ. കൂടാതെ ഹോട്ടൽ ശൃംഖലകളും അദ്ദേഹത്തിനുണ്ട്. വിവാഹ ക്ഷണക്കത്ത് ഇപ്പോൾ പുറത്തുവന്നതോടുകൂടി വിവാഹ തിയ്യതിയിൽ ഇപ്പോൾ ഒരു കൺഫർമേഷൻ ലഭിച്ചിരിക്കുകയാണ്. ഡിസംബർ 12 നു ആണ് വിവാഹം. ഗോവയിൽ വെച്ച് നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേയുണ്ടാകൂ. വിവാഹം സ്വകാര്യ ചടങ്ങ് ആയാണ് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാർത്ഥനയും ആശീർവാദവും വേണമെന്ന് ക്ഷണക്കത്തിൽ പറയുന്നു.
പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്‌മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. വൈകിട്ട് മറ്റൊരു ചടങ്ങും ഉണ്ടാകും. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക.