കീരിക്കാടൻ ജോസിന് പിന്നാലെ കീരിക്കാടൻ സണ്ണിയും യാത്രയായി.

മോഹൻലാൽ അനശ്വരമാക്കിയ സെയ്തുമാധവൻ എന്ന കഥാപാത്രത്തിന്റെ വിജയത്തിന് കാരണക്കാരൻമാരായ 2 വില്ലൻ കഥാപാത്രങ്ങൾ ചെയ്ത കലാകാരന്മാർ ആയ മേഘനാഥനും മോഹൻരാജ ഉം യാത്രയായി. 2 മാസങ്ങൾക്കു മുൻപ് ആണ് കീരിക്കാടൻ സണ്ണിയെ അനശ്വരമാക്കിയ മോഹൻ രാജ് മരണപ്പെട്ടത്.

മലയാള സിനിമാലോകം ഏറെ ഭയത്തോടെ നോക്കിയിരുന്ന വില്ലന്മാർ ആയിരുന്നു അവർ. സെയ്തുമാധവൻ എന്ന കഥാപാത്രത്തെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നതിനു സഹായിച്ച വില്ലൻമാർ ആയിരുന്നു ഇരുവരും. ഒരുപക്ഷെ കീരിക്കാടൻമാർ ഉണ്ടായിരുന്നില്ലെങ്കിൽ സെയ്തുമാധവൻ എന്ന കഥാപാത്രത്തിന് ഇത്ര സ്വീകാര്യത ലഭിക്കുകയില്ലായിരുന്നു.

വില്ലന്മാർ ഒറിജിനൽ വില്ലന്മാർ ആയി കാഴ്ചവെച്ച അഭിനയം മോഹൻലാൽ എന്ന നാടനു കഥാപാത്രത്തിന്റെ അങ്ങേയറ്റം കൊടുക്കാൻ ആയതായി പല സിനിമാ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ടായിരുന്നു.

അതിനുപുറമെ കിരീടത്തിൽ വില്ലൻ വേഷം ചെയ്ത മറ്റൊരു കലാകാരൻ ആയിരുന്നു കുണ്ടറ ജോണി. പരമേശ്വരൻ എന്ന കഥാപാത്രത്തെ അത്യജ്ജ്വലമായി അവതരിപ്പിക്കാൻ സാധിച്ചു. ഈ മൂന്നു വില്ലന്മാരും ആരും കണ്ടാൽ ഭയക്കുന്ന ശരീര ആകാരം കൊണ്ട് കിരീടം എന്ന സിനിമയിൽ സെയ്തുമാധവനോടൊപ്പം അവിസ്മരണീയമായ അഭിനയം കാഴ്ചവെച്ചു.

മലയാളികൾ ഉള്ളിടത്തോളം സെയ്‌ത്‌മാധവനെ ഒരു തീരാനോവായി മനസ്സിൽ കൊണ്ടുനടക്കും ഒപ്പം അതിനുകാരണക്കാരായ വില്ലന്മാരെയും.

Leave a Comment