കൊച്ചു കേരളത്തിലെ യൂട്യൂബർക്ക് 6.23 കോടി സബ്സ്ക്രൈബേർസ് – കെ എൽ ബ്രോ ബിജു റീഥ്വിക് എന്ന ചാനെലിനു മുൻനിര സെലിബ്രിറ്റികളെക്കാൾ

ഫാമിലി വ്ലോഗ്ഗിങ്ങിൽ കണ്ണൂർകാരന്റെ വിജയഗാഥ. നാമെല്ലാവരും ഒരിക്കലെങ്കിലും ഇവരുടെ വീഡിയോയിലൂടെ കടന്നുപോയിട്ടുണ്ടാകും. കെ എൽ ബ്രോ ബിജു റീഥ്വിക് എന്ന കണ്ണൂർകാരന്റെയും കൂടെക്കൂടിയ കണ്ണടക്കാരി കവിയുടെയും ചാനെൽ ആണ് 6 കോടി സബ്സ്ക്രൈബേർസ് നു മുകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. കാമറ ഫോൺ ഇല്ലാതിരുന്ന ബിജു തന്റെ ബന്ധു നൽകിയ ഒരു ഫോൺ ഉപയോഗിച്ചണ് പല പാലക് പരീക്ഷണങ്ങൾ നടത്തി ഇപ്പോൾ മുൻനിര സെലിബ്രിറ്റികൾക്കു പോലും ഇല്ലാത്തത്ര സബ്സ്ക്രൈബേഴ്‌സുമായി തിളങ്ങി നിൽക്കുന്നത്.

4 മാസങ്ങൾക്ക് മുൻപ് ആണ് 5 കോടി സബ്സ്ക്രൈബേർസ് ആയതിനുള്ള പ്ലേയ് ബട്ടൺ സ്വീകരിച്ചിട്ട്, പക്ഷെ ഇപ്പോൾ 6 കോടി കഴിഞ്ഞിരിക്കുകയാണ്. ഫുട്ബോൾ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാൾഡോ യ്ക്ക് 7.13 കോടി സബ്സ്ക്രൈബേർസ് ആണ് ഉള്ളത്. ഇങ്ങനെ പോവുകയാണെങ്കലിൽ സാക്ഷാൽ ഫുട്ബോൾ രാജാവിനെ വരെ കടത്തിവെട്ടും എന്നാണ് തോന്നുന്നത്.

നല്ലൊരു ഫോൺ ഇല്ലാതിരുന്ന ബിജുവിന് ഒരു ബന്ധു നൽകിയ ഇന്ത്യൻ നിർമ്മിത ലാവ എന്ന ഫോണിൽ നിന്നും ടിക്കറ്റോക് വീഡിയോ എല്ലാം ചെയ്തു. പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങി വിഡിയോകൾ ഇടാൻ തുടങ്ങി അത് വൈറൽ ആവാൻ തുടങ്ങുകയും ചെയ്തു. യാതൊരു വിധ ജാഡയുമില്ലാത്ത ഫാമിലി ആണ് ഇവർ എന്ന് സോഷ്യൽ മീഡിയകളിൽ അവരെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ കാണാം. കോൺടെന്റ് ഉണ്ടാക്കുന്നതിനു കുടുംബം മുഴുവൻ ഒപ്പം നിന്നപ്പോൾ കൈ എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തേക്ക് അവരുടെ ചാനൽ വളർന്നുകഴിഞ്ഞു.

Leave a Comment