വാലിബന്റെ പരാജയത്തെയോർത്തു വിഷമിച്ചത് മൂന്ന് ആഴ്ച – ലിജോ ജോസ് പെല്ലിശ്ശേരി

വാലിബൻ എന്ന ചിത്രത്തിനു പ്രതീക്ഷിച്ച പ്രതികരണമാണ് ലഭിച്ചതെന്നും പരാചയപ്പെട്ടതിൽ മൂന്നു ആഴ്ചയോളം താൻ നിരാശയിലായിരുന്നുവെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ ബോക്സ് ഓഫിസിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. ചിത്രത്തിൻറെ പരാചയത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ.

ഗലാട്ട പ്ലസ് നടത്തിയ ഡിറക്ടർസ് റൌണ്ട് ടേബിളിൽ ആണ് ലിജോ ഇപ്രകാരം പറഞ്ഞത്. അമിതാബ് ബച്ചനും രജനിയുമൊക്കെ സ്‌ക്രീനിൽ വരുമ്പോൾ ഉണ്ടാകുന്ന ഒരു നിമിഷം സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചതെന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മലയ്‌ക്കോട്ടെ വാലിബന്റെ പരാചയത്തിൽ താൻ 3 ആഴ്ചയോളം നിരാശനായിരുന്നെന്നും പറഞ്ഞു. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകൾ ചെയ്യുകയല്ലെന്നും, അവരുടെ അഭിരുചി മാറ്റിമറിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.

കുട്ടികാലം മുതൽ താൻ സിനിമകളിൽ കണ്ടുവരാറുണ്ടായിരുന്ന ഗംഭീര നിമിഷങ്ങൾ കൊണ്ടുവരാൻ ആണ് ചിത്രത്തിൽ ശ്രമിച്ചത്. പ്രേക്ഷകരുടെ ചലച്ചിത്രാസ്വാദനത്തെ മാറ്റിമറിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. സംവിധാനമെന്നാൽ സിനിമ നിർമ്മിക്കുക മാത്രമല്ലെന്നും എന്ത് കാണണമെന്ന പ്രേക്ഷക ചിന്തകളെ സ്വാധീനിക്കുക കൂടിയാണെന്ന് ലിജോ പറഞ്ഞു.

Leave a Comment