നമ്മൾ എല്ലാവരും ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിത്വം ആണ് ലോറി ഉടമ മനാഫ്. അർജുൻ വിഷയത്തിൽ, അർജുൻ നെ ഗംഗാവ്ലി പുഴയിൽ കാണാതായപ്പോൾ മുതൽ കണ്ടു കിട്ടുന്ന 71 ദിവസത്തോളം അവിടെ തന്നെ താമസിച്ചു അതിനു വേണ്ട കാര്യങ്ങൾ ഏകോപിപ്പിച്ച ഒരു മനുഷ്യൻ. അവസാനം 71 ദിവസങ്ങൾക്കു ശേഷം അർജുൻ നെ പുറത്തു എടുത്തപ്പോൾ എല്ലാവരും ലോറി ഉടമ മനാഫ് നെ വാനോളം പുകഴ്ത്തി.
തന്റെ ലോറി അല്ല പ്രധാനം, അർജുൻ നെ കിട്ടണം, അവനോട് വീട്ടുകാർക്ക് കൊടുത്ത വാക്ക് ആണ് എന്ന് പറഞ്ഞു അതിനു വേണ്ടി ആവുന്നതും കഷ്ടപ്പെട്ടു.
എന്നാൽ ഇന്ന് വളരെ വിങ്ങിപ്പൊട്ടി വികാര നിർഭരമായി സോഷ്യൽ മീഡിയയിൽ വന്നു സംസാരിക്കുകയാണ് മനാഫ്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന തെറി വിളികളും, ആക്ഷേപങ്ങളും തന്നെ ഒരുപാട് വേദനിപ്പിക്കുന്നു എന്ന് മനാഫ് പറയുന്നു.
ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങാൻ വേണ്ടി ആണ് ഞാൻ ഉദ്ദേശിച്ചത്. നല്ല ഉദ്ദേശത്തോടുകൂടി തുടങ്ങാൻ ആണ് ഞാൻ തീരുമാനിച്ചത്. എന്നാൽ അത് സോഷ്യൽ മീഡിയ വഴി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായത്. ഞാൻ ഒറ്റയ്ക്ക് തുടങ്ങാൻ അല്ല ഉദ്ദേശിച്ചത്. ഒരുപാട് ആളുകൾ ഇതിനുപുറക്കിൽ ഉണ്ടാകും പക്ഷെ എന്റെ പേര് വെച്ച് തുടങ്ങാൻ ആണ് തീരുമാനിച്ചത്.
അതുപോലെ തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തണൽ ഒരുക്കാൻ വേണ്ടിയും ഞാൻ തീരുമാനിച്ചിരുന്നു. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് അമ്മമാർ, സഹോദരങ്ങൾ, സഹോദരികൾ, കുട്ടികൾ ഉണ്ടായിരുന്നു. ധാരാളം ഭിന്നശേഷിക്കാരായ കുട്ടികൾ നമുക്ക് ചുറ്റും ഉണ്ട്. അവർക്കും ഒരു താങ്ങായി ഈ ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്.
ഞാൻ ഒരു സാധാരണക്കാരന് ആണ്. യാതൊരുവിധ ബെനെഫിറ്റും കണ്ടിട്ട് ഇറങ്ങിയതാണ്. എനിക്ക് ഒരുപാട് ജോലികൾ ഉണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. എന്റെ ജോലികൾ എല്ലാം ഒരു ഭാഗത്തു മാറ്റിവെച്ചുകൊണ്ട് ഒരുപാട് പാവപ്പെട്ടവർക്ക് ഉപകാരം ആവട്ടെ എന്ന് കരുതി ആണ് ഞാ ഈ ചാരിറ്റി ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ആയാണ് എല്ലാം വന്നത്. എനിക്ക് അത് ഇഷ്ടപ്പെടുന്നില്ല. ദീര്ഘവീക്ഷണത്തോടുകൂടി തീരുമാനിച്ചതാണ്. തുടക്കത്തിൽ തന്നെ ഇങ്ങനെ നെഗറ്റീവ് ആയി എല്ലാം വരും എന്ന് വിചാരിച്ചില്ല.
കുറച്ചുനാൾ മുൻപ് മനാഫ് തന്നെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ ഒരു അപ്ലിക്കേഷൻ ആവഷ്യൻ ഉണ്ടെന്നും അത് നിർമിക്കാൻ ചിലവ് ഒരുപാട് വേണമെന്നും, അതുകൊണ്ട് അത് അരിയാവിന്നവർ സൗജന്യമായി അത് നിർമ്മിച്ച് തരണം എന്നും പറഞ്ഞു ലൈവിൽ വന്നിരുന്നു. എന്നാൽ അതിനെതിരെ ധാരയാളം നെഗറ്റീവ് കമന്റ്സ് ആണ് വന്നിരുന്നത്. ഒരുപാട് പണം ഉള്ള ആൾ അല്ലെ, തലമുറകള്ക്ക് കഴിയാനുള്ള സ്വത്ത് ഉണ്ട് എന്നല്ലേ പറഞ്ഞത്, ഒരു ചെറിയ മുതലാളി ആണ് ഞാൻ എന്നെല്ലാം മനാഫ് അന്ന് പറഞ്ഞിരുന്നു. താങ്കൾക്ക് ഒരു 5 ലക്ഷം എടുക്കാൻ ഇല്ലേ ആപ്പ് നിർമിക്കാൻ എന്നാണ് പലരും ചോദിച്ചത്.
താങ്കൾ നന്മമരം കളിച്ചു പണം സംബാധിക്കാൻ വേണ്ടി ആണ് എന്ന് മറ്റു ചിലറും കമൻഡ് ചെയ്തു. ഒരുപാട് ട്രോളുകൾ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞിരുന്നു അദ്ദേഹത്തിനെതിരെ. ഇതെല്ലം കണ്ട സഹിക്കാൻ വയ്യാതെ ആയതോടെ ആണ് മനാഫ് ലൈവിൽ ഞാൻ എല്ലാം നിർത്തുകയാണ്, തെറി കേൾക്കാൻ വയ്യ എന്ന് വികാരനിര്ഭയനായി പറഞ്ഞത്.