ദിലീപിന്റെ 57 ആം പിറന്നാളിന് മധുരം കൂടും. കാരണം ഇതാണ്

മലയാളത്തിലെ ജനപ്രിയ നായകന് 57 ആം പിറന്നാൾ. മലയാളികളെ കുടുകുടാ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെ സിനിമാ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ദിലീപ്. മിമിക്രിയിൽ നിന്നും സിനിമയിലേക്കെത്തിയ താരത്തിന്റെ വളർച്ച ധൃതിഗതിയിൽ ആയിരുന്നു.

ആശംസാപ്രവാഹമായി നിരവധി സിനിമ പ്രവർത്തകരും കലാകാരന്മാരു എത്തിക്കഴിഞ്ഞു.

ഉറ്റ സുഹൃത് നാദിർഷ സോഷ്യൽ മീഡിയ വഴി ആശംസകൾ അറിയിച്ചു. ഹാപ്പി ബര്ത്ഡേ ബ്രദർ എന്ന കാപ്‌ഷനോട് കൂടിയാണ് നാദിർഷ ആശംസകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.




മകൾ മീനാക്ഷി ഡോക്ടർ ആയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ആയിരുന്നു ദിലീപിന്റേത്. അതുകൊണ്ട് തന്നെ ഈ പിറന്നാളിന് മാധുര്യത്തെ കൂടുതലാണെന്നു ദിലീപ് പറഞ്ഞു.

2 മാസങ്ങൾക്ക് മുൻപ് ആണ് മീനാക്ഷി ചെന്നൈയിൽ നിന്നും എംബിബിസ് പഠനം പൂർത്തിയാക്കിയത്. തുടന്നുള്ള കോൺവൊക്കേഷൻ സെറിമണിയിൽ മീനാക്ഷി തന്റെ ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. തന്റെ മകളെ ഓർത്തു വലിയ ബഹുമാനം തോന്നുണ്ടെന്നു അന്ന് ദിലീപ് പറഞ്ഞിരുന്നു.

പിറന്നാൾ ദിനത്തിൽ മീനാക്ഷി ഷെയർ ചെയ്ത ദിലീപിനോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അതോടൊപ്പം തന്നെ, ദിലീപ് തന്റെ 150 മതി ചിത്രത്തിന്റെ പോസ്റ്റർ പിറന്നാൾ ദിനത്തിൽ ഇറക്കി. പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

മീനാക്ഷി പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി കമെന്റുകൾ ആണ് വന്നിരിക്കുന്നത്. ഹാൻഡ്‌സം ഡാഡി, സ്വീറ്റ് ഡാഡി നീളുന്നു കമെന്റുകൾ.

Leave a Comment