സെറ്റിൽ വന്നാൽ മമ്മുട്ടിയായിരിക്കണം രാജാവ്, പുള്ളിയെക്കാൾ നല്ല ഷർട് ആരെങ്കിലും ഇട്ടാൽ അഴിപ്പിക്കും

മലയാളം ടെലിവിഷൻ രംഗത്തെ മികച്ച അവതാരകൻ ആയിരുന്നു പൊളി ഫിറോസ്. അവതരണ രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹം ആദ്യം കുറച്ചു വേഷങ്ങൾ ചെയ്തെങ്കിലും പിന്നീട് അവസരങ്ങൾ കുറയുകയായിരുന്നു. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം ബിഗ് ബോസിലൂടെ വീണ്ടും സജീവമായി.

താൻ ആദ്യമായി അഭിനയിച്ച ചിത്രമായാണ് ഫേസ് റ്റു ഫേസ്. മമ്മൂട്ടി നായകനായ ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ച താരം ഷൂട്ടിങ് സൈറ്റ്ൽ വെച്ച തനിക്ക് ഉണ്ടായ മോശം അനുഭവങ്ങളാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

തനിക്ക് എന്നും കുട്ടിക്കാലം മുതല്‍ തന്നെ വീട്ടില്‍ നിന്നും നല്ല പ്രോല്‍സാഹനമാണ് ലഭിച്ചത്. ടേപ്പ് റിക്കോർഡറില്‍ പാട്ട് വെച്ച് ഡാന്‍സ് എന്നെ എല്ലാവരും കളപ്പിക്കുമായിരുന്നു. ആളുകള്‍ ഇന്നത്തെപോലെ അധികം ടിവിക്ക് മുമ്പില്‍ ഇരിക്കുന്ന കാലമായിരുന്നില്ല അത്. നാട്ടിലാണെങ്കിൽ ഓണം പോലുള്ള ആഘോഷങ്ങള്‍ക്കൊക്കെ ക്ലബ്ബുകളുടെ പരിപാടികളുണ്ടാകും. അവിടെയൊക്കെ കൊണ്ടുപോയി എന്നെ ഡാന്‍സ് കളിപ്പിക്കും അത്രയ്ക്ക് പ്രോത്സാഹമാണമാണ്. അതുകൊണ്ട് തന്നെ സ്റ്റേജ് ഫിയറും കാര്യങ്ങളുമൊക്കെ മാറിക്കിട്ടി നല്ല ധൈര്യം ഉള്ള ആൾ ആയി മാറി ഞാൻ . പിന്നീട് ധാരളം ഷോകള്‍ ചെയ്യുകയും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാനും സാധിച്ചു. തുടക്കം മുതല്‍ തന്നെ ഡാന്‍സും എന്റെ കൂടെയുണ്ടായരുന്നു.

ഷൂട്ടിങ്ങിനിടയിൽ തനിക്കു ഉണ്ടായിട്ടുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഫിസോസ്. ഇതുവരെ മമ്മുക്കയെ നേരിൽ കണ്ടിട്ടില്ല ഞാൻ. അതുവരെ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഷൂട്ടിങിന് പോയപ്പോള്‍ ആദ്യത്തെ ഷോട്ട് കൈ കൊണ്ട് ചൂണ്ടിക്കൊണ്ട് മമ്മുക്കയെ എടാ.. പോടാ എന്നൊക്കെ വിളിക്കുന്നതാണ് സീൻ. ആദ്യ സീൻ ആയതുകൊണ്ട് ആവാം ചിലതെറ്റുകൾ എനിക്ക് പറ്റി. അത് പറയുമ്പോഴേക്കും എനിക്ക് ചില തെറ്റുകള്‍ തുടക്കത്തില്‍ പറ്റി. എന്നാല്‍ അദ്ദേഹം തന്നെ എന്നെ കൂളാക്കുകയും ചെയ്തു. മമ്മൂട്ടിയെക്കുറിച്ച് പറയുകയാണെങ്കില്‍ യഥാർത്ഥത്തില്‍ അദ്ദേഹം ഒരു പാവം മനുഷ്യനാണ്.

90 ശതമാനവും മമ്മൂട്ടി ഒരു പാവം മനുഷ്യനാണ്. എന്നാല്‍ എനിക്ക് ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ട്. സെറ്റില്‍ ഒരാള്‍ അദ്ദേഹത്തേക്കാൾ നല്ല ഷർട്ട് ഇട്ടുകൊണ്ട് വന്നാല്‍ അദ്ദേഹം അത് ഊരിപ്പിക്കും. അങ്ങനെയൊക്കെയുള്ള ചില ഈഗോ വർക്കൌട്ടുകളുണ്ട്. സെറ്റിൽ വന്നാൽ പുള്ളിയായിരിക്കണം രാജാവ് എന്നൊക്കെയുള്ള കുറച്ച് കാര്യങ്ങളുമുണ്ട്. അതിന് അടിയാളന്മാരായി നില്‍ക്കുന്ന ആളുകളുമുണ്ട്. അവർക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കും.

ഈ അടുത്തിടെ ഞാൻ ഒരു സംഭവം അറിഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിട്ട് അദ്ദേഹം ചെന്നൈയില്‍ നിന്നോ മറ്റോ ഡ്രൈവ് ചെയ്ത് വരുമ്പോള്‍ ആ സിനിമയുടെ വലിയ ഭാഗമായി നില്‍ക്കുന്ന ഒരാളേയും കൂടെ കൂട്ടി. അദ്ദേഹം വരുന്നില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും നിർബന്ധിച്ച് കൂടെ കൂട്ടി. എന്തോ ഒരു കാര്യം ഇദ്ദേഹം പറഞ്ഞപ്പോള്‍ അതിന് നല്‍കിയ മറുപടി മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ചെറിയ കാര്യമാണ്. എന്നാല്‍ പുലർച്ചെ മൂന്ന് മണിക്ക് അദ്ദേഹത്തെ മമ്മൂട്ടി ഒരു കാട്ടിന് നടുക്ക് ഇറക്കി വിട്ടു. അരമണിക്കൂർ കഴിഞ്ഞ് മമ്മൂട്ടി തിരികെ വന്ന് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഈ ഒരു വിഷയം ഇരയാക്കപ്പെട്ട മനുഷ്യന്‍ ഗ്ലോറിഫൈ ചെയ്താണ് പറഞ്ഞെന്നും ഫിറോസ് ഖാന്‍ പറയുന്നു

Leave a Comment