മണികണ്ഠന്റെ ഫോട്ടോ വെച്ച് വാർത്ത നൽകിയതിന് മനോരമയ്‌ക്കെതിരെ താരം …..

ഇന്ന് മലയാള മനോരമയുടെ മലപ്പുറം എഡിഷനിൽ നടൻ മണികണ്ഠരാജന്റെ ചിത്രം കൊടുത്ത് ഒരു വാർത്ത വന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസ് നടൻ മണികണ്ഠൻ അറസ്റ്റിൽ എന്നാണ് വാർത്തയുടെ തലക്കെട്ട്. തുടർന്ന് വായിക്കുമ്പോൾ ആണ് അത് വേറെ ആൾ ആണെന്ന് മനസ്സിലാകുന്നത്. പക്ഷെ സിനിമാ നടൻ മണികണ്ഠരാജന്റെ വളരെ വ്യക്തമായ ചിത്രം ആണ് കൊടുത്തിട്ടുള്ളത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് താരം. കള്ളപ്പണ കേസ് ആണ് വിഷയം.

ഫേസ്ബുക് ലീവിൽ വന്നാണ് താരം തന്റെ വിഷമം അറിയിക്കുന്നത്. മനോരമയ്ക്ക് നല്ല നമസ്കാരം നേർന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ വിഡിയോ തുടങ്ങുന്നത്. തമിഴ് സിനിമയുടെ ഭാഗമാകാൻ നിൽക്കുന്ന മണികണ്ഠനു അവിടത്തെ പ്രൊഡക്ഷൻ കൺട്രോളർ രാവിലെ ഫോൺ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ആണ് ഈ വാർത്ത അയച്ചുകൊടുത്തത്. നിങ്ങളെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കണ്ടാണ് വിളിക്കുന്നത് എന്നാണ് പ്രൊഡകഷൻ കൺട്രോളർ പറഞ്ഞിരുന്നത്. എന്നാൽ ആ മണികണ്ഠൻ താൻ അല്ലെന്നും പത്രത്തിന് തെറ്റുപറ്റിയതാണ് എന്ന് മണികണ്ഠൻ പറഞ്ഞു.

വളരെ വിഷമം ഉണ്ടാക്കിയ സംഭവമാണ് ഇത് എന്ന് മണികണ്ഠൻ പറഞ്ഞു. തന്റെ ഒരു അവസരം ഇപ്പോൾ നഷ്ടമായേനെ എന്നും അദ്ദേഹം പറയുന്നു. മലയാളം മനോരമയ്ക്ക് എന്നെ ഇത്രേം അറിയില്ലായിരുന്നു എന്ന് അറിയില്ലായിരുന്നു. നല്ല ഒരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമയ്ക്ക് നന്ദി പറഞ്ഞാണ് മണികണ്ഠൻ വീഡിയോ അവസാനിപ്പിക്കുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും മണികണ്ഠൻ പറഞ്ഞു.

ഒരുപാട് സഹപ്രവർത്തകർ മണികണ്ഠന്റെ പോസ്റ്റ് ഷെയർ ചെയ്തു.

Leave a Comment