മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. മലയാളികൾക്ക് മനോഹരമായ ആയിരക്കണക്കിന് പാട്ടുകൾ സമ്മാനിച്ച അദ്ദേഹം എല്ലാവര്ക്കും ഒരു കുടുംബ അംഗത്തെപ്പോലെയാണ്. അദ്ദേഹത്തിന്റെ ജീവന്റെ പാതിയായ ലേഖയുടെ പിറന്നാൾ ആണിന്. പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം തേടിയെത്തിയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട പാട്ടുകാരനും അദ്ദേഹത്തിന്റെ പങ്കാളിയും. ഗുരുവായൂരപ്പന്റെ ധാരാളം ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഗായകൻ കൂടിയാണദ്ദേഹം.
ഇന്ന് ലേഖയുടെ പിറന്നാൾ ആണെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഫാസ്ബോക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് അദ്ദേഹം. പോസ്റ്റിനു താഴെ ധാരാളം പേര് ആശംസാപ്രവാഹവുമായി എത്തി. ചേട്ടന്റെ പാതിയായ ലേഖ ചേച്ചിക്ക് ആശംസകൾ, ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ, എല്ലാവിധ ഭാവുകങ്ങളും, നന്മകൾ നേരുന്നു, എന്ന് തുടങ്ങുന്നു കമന്റുകൾ.
2000ൽ ആണ് എം ജി ശ്രീകുമാറും ലേഖയും തമ്മിൽ വിവാഹം കഴിക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുട്ടികൾ വേണ്ടാ എന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ എം ജി ശ്രീകുമാറിനും ലേഖയ്ക്കും മക്കൾ ഇല്ല.
രണ്ടാളും ചേർന്ന് ലോകത്തിന്റെ നാനാവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചരിക്കാൻ ആണ് ഹോബി. അതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്പപ്പോൾ പങ്കുവെക്കാറുണ്ടായിരുന്നു എം ജി ശ്രീകുമാർ. കൂടാതെ സംഗീത റിയാലിറ്റി ഷോകളിൽ സജീവമായി ജഡ്ജ് ആയി എത്താറുള്ള അദ്ദേഹം അതുവഴി കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ പ്രിയപ്പെട്ടവനായി മാറി.