കലോത്സവവുമായി ബന്ധപ്പെട്ടു മന്ത്രി വി ശിവൻകുട്ടി പ്രമുഖ നടിക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിച്ചു. ഉദഘാടനത്തിന് അവതരണ നൃത്തം ചിട്ടപ്പെടുത്തുന്നതിനു ഒരു പ്രമുഖ നടിയെ സമീപിച്ചപ്പോൾ 5 ലക്ഷം രൂപ ആവാശയപ്പെട്ടുവെന്നും കലോത്സവത്തിലൂടെ വളർന്നുവന്ന നടി ഇത്ര അഹങ്കാരത്തോടെ പെരുമാറരുതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. മന്ത്രിയെ നാട്ടുകൂലിച്ച് സുധീർ കരമനയെപ്പോലുള്ളവർ വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ആ പ്രസ്താവന മന്ത്രി പിൻവലിച്ചതായുള്ള വാർത്തകൾ ആണ് വരുന്നത്. കലോത്സവത്തിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാനുമാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നൃത്താവിഷ്കാരത്തിനായി ആരെയും ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, ഏഴ് മിനിറ്റ് ദൈർഘ്യമുള്ള നൃത്തം ചിട്ടപ്പെടുത്താൻ കഴിയുമോ എന്ന് ഒരു പ്രമുഖ നടിയോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കലോത്സവ വേദിയിലൂടെ വളർന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ ഒരു താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആർത്തിയും കാണിച്ചെന്നായിരുന്നു മന്ത്രിയുടെ നേരത്തെയുള്ള വിമർശനം.
അടുത്ത മാസം തിരുവന്തപുരത്തുവെച് നടത്താൻ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങളിൽ ആണ് ഇത്തരം പ്രസ്താവന വന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണ പ്രകാരം, മുൻ വർഷങ്ങളിൽ കലോത്സവത്തിൽ അതിഥികളായി എത്തിയ മമ്മൂട്ടിയും ഫഹദ് ഫാസിലും പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്. കഴിഞ രണ്ടു വർഷങ്ങളിലും നർത്തകിയും നൃത്ത അധ്യാപികയുമായ ആശാ ശരത് പങ്കെടുത്തിരുന്നു. പ്രതിഫലം ഒന്നും വാങ്ങാതെ തന്നെ കുട്ടികളോടൊപ്പം നൃത്തം ചെയ്തിരുന്നു.