16 ആം വയസ്സിൽ നാഷണൽ അവാർഡ് വാങ്ങിയ മലയാളികളുടെ പ്രിയതാരം മോനിഷ ഉണ്ണി വിടപറഞ്ഞിട്ട് 32 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 1992 ഡിസംബർ 5 നു തന്റെ 21 ആം വയസ്സിൽ ആണ് മോനിഷ ഈ ലോകത്തോട് വിടപറഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലും തമിഴിലും വേഷങ്ങൾ ചെയ്തു. ശാലീന സൗന്ദര്യത്തിന്റെ പര്യായമായിരുന്നു മോനിഷ ഉണ്ണി. 1986 ൽ നഖക്ഷതങ്ങൾ എന്ന ചിത്രത്തിന് അതും തന്റെ 16 ആം വയസ്സിൽ നാഷണൽ അവാർഡിന് അർഹയായി.
തന്റെ ചെറിയ സിനിമാ ജീവിതത്തിൽ എം ടി വാസുദേവൻ നായർ, ഹരിഹരൻ, സിബി മലയിൽ, കമൽ, തുടങ്ങിയ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാനുള്ളഭാഗ്യം മോനിഷയ്ക്ക് ഉണ്ടായി. 1971 കോഴിക്കോട് ആയിരുന്നു മോനിഷയുടെ ജനനം. ചെപ്പടി വിദ്യ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആണ് ഒരു കാര് ആക്‌സിഡന്റിൽ മോനിഷ ഉണ്ണി മരിക്കുന്നത്. ചേർത്തലയിലെ എക്സ് റേ ജംക്ഷനിൽ വെച്ച് മോനിഷ സഞ്ചരിച്ചിരുന്ന കാർ ഒരു കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പിടിക്കുമ്പോൾ മോനിഷ ബൈക്കിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു.
ആക്സിഡന്റ് ഉണ്ടായ ഉടനെ മോനിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സെർവികൾ സ്‌പൈനൽ നു ക്ഷതമേറ്റ മോനിഷയുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വാർന്ന അവസ്ഥയിൽ ആയിരുന്നു ഹോസ്പിറ്റലിൽ എത്തിച്ചത്.
അകാലത്തിൽ മരണപ്പെട്ടുപോയ മോനിഷ ഉണ്ണി, വളരെ നല്ലൊരു കലാകാരിയെ ആണ് മലയാള സിനിമാ ലോകത്തിനു നഷ്ടമായത്.