നാഗചൈതന്യ- ശോഭിക വിവാഹ വീഡിയോ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി – റെക്കോർഡ് തുകയ്‌ക്കെന്നു റിപ്പോർട്ടുകൾ

നയൻതാര വിഘ്‌നേശ് വിവാഹ ഡോക്യുമെന്ററി അവകാശം സ്വന്തമാക്കിയതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് ഇപ്പോൾ നാഗചൈതന്യശോഭിക വിവാഹ വീഡിയോയുടെ അവകാശവും സ്വന്തമാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റെക്കോർഡ് തുകയ്ക്കാണ് സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. വിവാഹത്തിന് മുൻപ് തന്നെ പകർപ്പവകാശം വിറ്റുപോയിരിക്കുകയാണ്.

ഡിസംബർ 4 ആം തിയ്യതിയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചാണ് വിവാഹത്തിന്റെ ചടങ്ങുക സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു വിവാഹ നിശ്ചയം. ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

വിവിധ ടി ടി പ്ലാറ്റുഫോമുകൾ നാഗചൈതന്യയുടെ വിവാഹ വീഡിയോ സ്വന്തമാക്കാനായി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ വലിയ തുകയ്ക്ക് നെറ്റ്ഫ്ലിക്സിന് അവകാശം നൽകിയിരിക്കുകയാണ്. തുക എത്രയാണ് എന്ന് പുറത്തുവന്നിട്ടില്ല.

നവംബർ 18 നു നയൻതാരയുടെ വിവാഹ ഡോക്യൂമെന്ററിയും നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിംഗ് ചെയ്തത്. 25 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയത്. അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ എല്ലാം നമ്മൾ കണ്ടതാണ്. ധനുഷും നയൻതാരയും തമ്മിൽ 3 സെക്കന്റ് വീഡിയോയുടെ പേരിൽ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു.

നയൻതാരയ്ക്ക് ശേഷം നാഗചൈതന്യയാണ് തന്റെ വിവാഹ വീഡിയോ സംപ്രേക്ഷണാവകാശം വിൽക്കുന്ന തെന്നിന്ത്യൻ താരം

Leave a Comment