ബസ് സ്റ്റാൻഡിൽ മൊബൈൽ നോക്കിയിരുന്ന യുവാവിന് നേരെ ബസ് പാഞ്ഞടുത്തു..രണ്ടാം ജന്മം എന്ന് കണ്ടുനിന്നവർ

ഇടുക്കി കട്ടപ്പനയിൽ ബസ് കാത്തിരുന്ന യുവാവിന് നേരെ ബസ് പാഞ്ഞുകയറി, യുവാവ് തലനാരിഴയ്ക് രക്ഷപ്പെട്ടു. കുമളി സ്വദേശി വിഷ്ണു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരം 6.45 നു ആണ് നടുക്കുന്ന സംഭവം ഉണ്ടായത്. വൈകുന്നേരം ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് കാത്തിരിക്കുമ്പോൾ ആണ് സംഭവം.

വിഷ്ണുവിന്റെ നെഞ്ചിനകത്തേക്ക് ബസ് പാഞ്ഞുകയറി. ഇരിപ്പിടം ഉൾപ്പടെ വിഷ്ണു പിറകിലേക്ക് വലിഞ്ഞതുകൊണ്ട് ബസിനു അടിയിൽ പെട്ടു. ആ ഒരു ഗ്യാപ്പിൽ വിഷ്ണുവും ചെയറും ആയി ഉള്ളിൽ ആയി. ശരീരത്തു ബസ് കൊണ്ടതുപോലുമില്ല. കാലിൽ ചെറുതായി പരിക്ക് ഏട്ടാ വിഷ്ണു പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

സംഭവത്തിനുശേഷം അവിടെയുള്ള CCTV ദൃശ്യങ്ങൾ പുറത്തുവന്നു. ഇരിപ്പിടത്തിൽ കൽപ്പടികൾ ഉയരക്കുറവ് ഉണ്ടായിരുന്നതിനാലാണ് ബസ് മേലെ തട്ടാതെ രക്ഷപ്പെട്ടത്.

Leave a Comment