നസ്രിയ നസീമിന്റെ അനിയൻ നവീൻ നസീമിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറിഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം കിടിലൻ ലുക്കിൽ വന്നിരിക്കുന്ന ഫഹദ് ഫാസിൽ തന്നെ. നസ്രിയയുടെ ഏക സഹോദരൻ ആണ് നവീൻ. ഇപ്പോഴിതാ ഏക സഹോദരന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങുകയാണ് താരം.
നാസിമുഡ്ഡിന് ബീഗം ബീന എന്നിവരുടെ മക്കൾ ആണ് ഇരുവരും. നവീൻ സിനിമാ മേഖലയിൽ അത്ര സജീവമല്ല എന്നിരുന്നാലും അമ്പിളി എന്ന സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. പിന്നീട് സിനിമയൊന്നും ചെയ്തിട്ടില്ല. നസ്രിയയും നവീനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസ്സം മാത്രമേയുള്ളൂ. ഇരുവരുടെയും പിറന്നാൾ ഒരേ ദിവസം ആണ് എന്ന കൗതുകകരമായ വസ്തുത കൂടിയുണ്ട്. ഫഹദ് നായകനായ ആവേശം എന്ന സിനിമയിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു നവീൻ.
സിമ്പിൾ വസ്ത്രത്തിൽ ആണ് ഫഹദ് ഫാസിൽ എങ്കിലും കിടിലൻ ലുക്കിൽ ആണ്. നസ്രിയ ആകട്ടെ ഗോൾഡൻ കളർ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്. സിനിമയിൽ സജീവമായ വേളയിൽ ആണ് അനുജന്റെ വിവാഹം. നസ്രിയയും ബേസിൽ ജോസെഫും ഒന്നിക്കുന്ന സൂക്ഷ്മദര്ശിനി എന്ന സിനിമ തീയേറ്ററുകളിൽ ഗംഭീരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ പുഷ്പ 2 റിലീസിനൊരുങ്ങുകയാണ്.