മകന് പണത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊടുക്കണം. സായിയുടെ പിറന്നാളിന് പണം നൽകി ഷോപ്പിംഗിനു പറഞ്ഞയച്ചു നവ്യ

മലയാളികളുടെ ഇഷ്ട നായികയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച ഒരു അതുല്യ നടി. നവ്യയെക്കുറിച്ചുപറയുമ്പോൾ എല്ലാവര്ക്കും നന്ദനത്തിലെ ബാലാമണിയെ ആവും മനസ്സിൽ വരിക. കൃഷ്ണഭക്തയുടെ വേഷം അതിഗംഭീര്യമായി അവതരിപ്പിച്ച നവ്യ സിനിമാസ്വാദകരുടെ മനം കവർന്നു.

വിവാഹം കഴിഞ്ഞതിനുശേഷം വലിയ ഒരു ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിൽ ആണ്. ഇതിനിടെ പല റിയാലിറ്റി ഷോകളിലും നവ്യ ജഡ്ജ് ആയി എത്തി. അതിനിടയിൽ താൻ ഉടുത്ത സാരികൾ ഒരുതവണ മാത്രം ഉടുത്ത സാരികൾ ഓൺലൈൻ ആയി വിൽക്കുന്ന ബിസിനസ് തുടങ്ങി.

ഇപ്പോൾ ഇതാ നവ്യയുടെ മകൻ സായിയുടെ പിറന്നാൾ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആഘോഷിക്കുകയാണ്. വിവാഹം കഴിഞ്ഞ ഉടനെ അമ്മയായ നവ്യയുടെ മകന് ഇപ്പോൾ വയസ്സ് ഉണ്ട്. സാധാരണ അവനെയും കൊണ്ട് ഷോപ്പിംഗ് നു പോയി ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുക്കാറാണ് പതിവ്. എന്നാൽ ഇത്തവണ തന്റെ മകനെ പണത്തിന്റെ മൂല്യം മനസ്സിലാക്കുവാനും സ്വയം ഷോപ്പിങ് ചെയ്യുവാനുള്ള അവസരം ആണ് പിറന്നാൾ സമ്മാനമായി നൽകിയത്.

അവന്റെ കൈയിൽ ഒരു നിശ്ചിത തുക കൊടുത്തുകൊണ്ട് അവനെ ഒറ്റയ്ക്ക് ഷോപ്പിംഗ് നു പറഞ്ഞയച്ചിരിക്കുകയാണ്. ആളുകളുമായും വ്യാപാരസ്ഥാപനങ്ങളുമായും ഇടപഴകുവാനും പണത്തിന്റെ മൂല്യം മനസ്സിലാക്കികൊടുക്കുവാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നവ്യ പറഞ്ഞു.
എല്ലാ രക്ഷിതാക്കളും അവരവരുടെ മക്കളെ സമൂഹത്തിന്റെ എല്ലാ തുറയിലും ഇടപെടുവാനുള്ള സാഹചര്യത്തെ ഒരുക്കിക്കൊടുക്കണം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ആരാധകർ കമൻഡ് ചെയ്യുന്നു. ഈ കാലഘട്ടത്തിൽ കുട്ടികൾ മനോവീര്യം കുറവുള്ളവർ ആണെന്നും അതുകൊണ്ടാണ് കുട്ടികളിലെ ആത്മഹത്യ നിരക്ക് കൂടുന്നതെന്നും രക്ഷിതാക്കൾ തന്നെ അവർക്ക് എല്ലാം ചെയ്തു കൊടുക്കാതെ സമൂഹത്തിന്റെ നാനാവിധ ഭാഗങ്ങളിൽ ഇടപഴകാനുള്ള സൗകര്യത്തെ ഉണ്ടാക്കിക്കൊടുക്കണമെന്നു ആരാധകർ പറയുന്നു

Leave a Comment