ഓർത്തുവെച്ചോളൂ പലിശസഹിതം നിങ്ങൾക്ക് തിരിച്ചുകിട്ടും. ധനുഷിനെ ഉദ്ദേശിച്ച് നയൻതാരയുടെ സോഷ്യൽ മീഡിയ സ്റ്റോറി.

നയൻതാരയുടെ കുത്തിനോവിക്കൽ ഇനിയും അവസാനിച്ചിട്ടില്ല. ധനുഷുമായുള്ള പ്രശ്നത്തിന് ശേഷം സോഷ്യൽ മീഡിയയിൽ മുനവച്ചുള്ള പോസ്റ്റുകൾ ആണ് താരം ഷെയർ ചെയ്യുന്നത്. ഇപ്പോൾ പങ്കുവെച്ച പോസ്റ്റും ധനുഷിനെ ഉദ്ദേശിച്ചുകൊണ്ടാണെന്നു വ്യക്തമാണ്. ധനുഷ് തന്റെ ഡോക്യുമെന്ററി വൈകിപ്പിച്ചത്തിലുള്ള ദേഷ്യത്തെ നയൻതാരയ്ക്ക് മാറിയിട്ടില്ല എന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. പോരാത്തതിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ ധനുഷ് നയന്താരയ്ക്കെതിരെ സിവിൽ അനന്യയും ഫയൽ ചെയ്തത്.

അതിനുശേഷം താരം പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്. നിയമപോരാട്ടത്തിന്റെ തുടക്കം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. കർമ്മ പറയുന്നു എന്ന് തുടങ്ങിക്കൊണ്ടാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. “ഒരാൾ നുണ പറഞ് മറ്റൊരാളുടെ ജീവിതം തകർക്കാൻ നോക്കിയാൽ, അതൊരു ലോൺ ആയിക്കണക്കാക്കുക, പലിശ സഹിതം അത് തിരിച്ചുകിട്ടും”. ഇത് വായിച്ചുനോക്കുന്ന ഏതൊരാൾക്കും മനസ്സിലാവും ഇത് ധനുഷിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നു.

അതേസമയം ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തതിനുപിന്നാലെ കോടതി നയന്താരയോടും, വിഘ്‌നേശ് ശിവനോടും, നെറ്റ്ഫ്ലിക്സിനോടെയും വിശദീകരണം തേടിയിരിക്കുകയാണ്. എന്നാൽ ഇതിനു മറുപടിയായി പകർപ്പവകാശലംഘനം നാടന്നിട്ടില്ലെന്നും ഡോക്യൂമെന്ററിയിലെ രംഗങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും ബെൻഡ് ദി സീനിൽ ഉള്ളതല്ലെന്നും വാദിച്ചു.

Leave a Comment