ഇന്ന് രാവിലെയാണ് മണികണ്ഠൻ ആചാരി എന്ന നാടാണ് വിഷമകരമായ ഒരു വാർത്ത വന്നത്. മലയാള മനോരമയുടെ മലപ്പുറം എഡിഷനിൽ മണികണ്ഠന്റെ ചിത്രം വെച്ച് വന്ന ഒരു വാർത്തയാണ് കാരണം. അനധികൃത സ്വത്ത് സമ്പാദനം, നടൻ മണികണ്ഠൻ അറസ്റ്റിൽ എന്നായിരുന്നു വാർത്ത. അത് വായിച്ചുനോക്കുമ്പോൾ അറിയാം അത് വേറെ ആൾ ആണെന്ന്. തന്റെ ചിത്രം വെച്ച് ഇങ്ങനെ ഒരു വാർത്ത കൊടുത്തതിനെതിരെ ഫേസ്ബുക് ലൈവിൽ വന്നു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനുശേഷം മറ്റൊരു പോസ്റ്റ് അദ്ദേഹം ഇട്ടു. മനോരമ ഈ വീടിന്റെ ഐശ്വര്യം എന്ന കുറിപ്പോടെ തന്നെ പാട്ടി ഇട്ട വാർത്തയുടെ പത്രത്തിലെ കട്ടിങ് ചിത്രം വച്ചാണ് പോസ്റ്റ് ഇട്ടത്. അതിനു താഴെ നിർമൽ പാലാഴി ഇട്ട കമന്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ വര്ഷം നിർമൽ ബെന്നി എന്ന സിനിമാ പ്രവർത്തകൻ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചപ്പോൾ നിർമൽ പാലാഴി അന്തരിച്ചു എന്ന് ഒരു പ്രമുഖ മാധ്യമത്തിൽ വാർത്ത വന്നിരുന്നു. അതിനെ ഉദ്ധരിച്ച ആണ് നിർമൽ പാലാഴി കമ്മറ്റി ഇട്ടിരിക്കുന്നത്.
മരിച്ചുപോയി ഇല്ലെങ്കിൽ ഞാനും പ്രതികരിച്ചേനെ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിനു മറുപടിയായി ധാരാളം പേർ രംഗത്തുവന്നിരിക്കുകയാണ്. മരിച്ചുപോയിട്ടും വന്നു കമന്റ് ഇടാനുള്ള മനസ്സ് എന്നൊക്കെ പറഞ്. എന്തായാലും നിയമനടപടികളുമായി മുന്നോട്ട്പോകാൻ ആണ് മണികണ്ഠന്റെ തീരുമാനം. അടുത്ത തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുന്ന മണികണ്ഠനെ പ്രൊഡക്ഷൻ കണ്ടറോളർ വിളിച്ച് അറസ്റ്റിലായി എന്ന് വാർത്ത കണ്ടെന്നും അതുകൊണ്ടാണ് ഇപ്പോൾ വിളിവാതെന്നും പറഞ്ഞു. തനിക്ക് ആ അവസരം ഇപ്പോൾ നഷ്ടമായേനെ എന്നും പ്രൊഡക്ഷൻ കോൺട്രോളറിന് എന്നെ വിളിക്കാൻ തോന്നിയതിനാൽ സത്യം മനസ്സിലായി എന്നും അദ്ദേഹം പറയുന്നു.