മലയാളികളോടുള്ള സ്നേഹം ഇതിൽ കൂടുതൽ എങ്ങനെ അറിയിക്കാനാ? ഒരു പാട്ടിനു എല്ലാ ഭാഷകളിലും മലയാളത്തിൽ തന്നെ

അല്ലു അർജുൻ നു മലയാളികളോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്. അത് പല വേദികളിലും നമുക്ക് മനസ്സിലായിട്ടുള്ളതാണ്. സിനിമാ പ്രൊമോഷൻ നു കൊച്ചിയിൽ വരികയും അതുമായി ഉണ്ടായ തിരക്കുകളും മലയാളികൾക്ക് അല്ലുവിനെ എത്ര മാത്രം സ്നേഹമാണ് എന്നതിന് തെളിവാണ്. പക്ഷെ തിരിച്ചഎന്താണു തരാൻ കഴിയുക. ഇപ്പോഴിതാ പുഷ്പ 2 വിലെ പീലിംഗ്സ് എന് തുടങ്ങുന്ന ഗാനം മലയാളത്തിൽ തന്നെ ഇട്ടുകൊണ്ട് എല്ലാ ഭാഷയിലും റിലീസ് ചെയ്യുകയാണ് പുഷ്പ 2. ഇതിൽപ്പരം എങ്ങനെയാണ് മലയാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കുക.

ഇത്തരത്തിൽ മാത്രമല്ല, പ്രളയം വന്നപ്പോഴും അല്ലു അർജുൻ കേരളത്തിനെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ അന്ന് മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. എല്ലാ സിനിമയുടെ പ്രൊമോഷൻ നും അല്ലു കേരളത്തിൽ എത്താറുണ്ട്.

മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണ്. മലയാളം ഭാഷയിൽ തുടങ്ങുന്ന ഒരു ഗാനം അതും ബ്രഹ്‌മാണ്ഡ ചിത്രത്തിൽ മൊഴിമാറ്റത്തെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യുക എന്നുള്ളത്. വിന്റജ് അല്ലുവിനെ തിരിച്ചുകിട്ടി എന്നാണ് പലരും ആ ഗാനത്തിന്റെ യൂര്ബ് വീഡിയോയ്ക്ക് അടിയിൽ കമന്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുവരുമ്പോൾ അല്ലുവിനെ സിനിമ കാണുന്നതുപോലെയാണ് ആ ഗാനം കേൾക്കുമ്പോൾ എന്ന് ആരാധകർ കാണാറ് ചെയ്യുന്നുണ്ട്.

 

Leave a Comment