അമ്പോ 10000 ൽ അധികം സ്‌ക്രീനിലോ.. പുഷ്പ 2 വിന്റെ റിലീസ്നു മുൻപ് റെക്കോർഡ് കളക്ഷൻ

ഡിസംബർ 5 നു ലോൿമെമ്പാടുമുള്ള 10000 ൽ അധികം സ്‌ക്രീനുകളിൽ പുഷ്പ 2 റിലീസ് ആകാൻ പോവുകയാണ്. പുഷ്പ ആദ്യ ഭാഗത്തെ നെഞ്ചിലേറ്റിയതുപോലെ രണ്ടാം ഭാഗവും സൂപ്പർ ഹിറ്റ് ആകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കേരളത്തിൽ മാത്രം 500 സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് കോടിയിലധികം രൂപയുടെ പ്രീ സെയില്‍സ് നേടി ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.

പുലർച്ചെ 4 മണിക്ക് ആരംഭിക്കുന്ന ഷോയ്ക്ക് ആരാധകർ കാത്തിരിക്കുകയാണ്. 3 മണിക്കൂറും 21 മിനിറ്റും ദൈര്‍ഘ്യമുള്ള ‘പുഷ്പ 2’ അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും നീണ്ട സിനിമയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അല്ലുവിനെ അഭിനയത്തിനപ്പുറം മലയാളത്തിന്റ ഫഹദ് ഫാസിലിന്റെ ഗംബീര പെർഫോമൻസിനായും ആരാധകർ കാത്തിരിക്കുകയാണ്. ഫഹദ് ഗംഭീരമായി അഭിനയിച്ചിട്ടുണ്ടെന്നു അല്ലു അർജുൻ തന്നെ ഒരു വേദിയിൽ പറഞ്ഞിരുന്നു. 10000 ലധികം തീയേറ്ററുകളിൽ 2ഡി, 4DX ഫോര്മാറ്റുകളിൽ ആണ് സിനിമ റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ലൊരു ദൃശ്യവിരുന്നു തന്നെ സിനിമാപ്രേമികൾക്ക് പ്രതീക്ഷിക്കാം.

സുകുമാര്‍ ബന്ദ്റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കുന്നു. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്നാണ് നനിർമ്മിച്ചിരിക്കുന്നത്. മിറെസ്ലോ ക്യൂബ ബ്രോസെക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ എസ്. രാമകൃഷ്ണയും മോണിക്ക നിഗോത്രേയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ചന്ദ്ര ബോസ് ഗാനരചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ശരത്ചന്ദ്ര നായിഡുവാണ്

Leave a Comment