പി വി സിന്ധു തന്റെ വരനുമൊത്ത് പോയി സച്ചിൻ ടെണ്ടുൽക്കറെ വിവാഹത്തിന് ക്ഷണിച്ചു

ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധു ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ തന്റെ വിവാഹം ക്ഷണിക്കാൻ നേരിട്ടെത്തി. തന്റെ പ്രതിശ്രുത വരൻ വെങ്കിട്ട ദത്ത സായുമായി ആണ് വിവാഹം ക്ഷണിക്കാൻ പോയത്. വിവാഹം ക്ഷണം സന്തോഷപൂർവ്വം സ്വീകരിച്ച സച്ചിൻ ടെണ്ടുൽക്കർ, പി വി സിന്ധുവിന്റെ ഇന്ത്യക്ക് വേണ്ടിയുള്ള സംഭാവനകളെ അനുമോദിച്ചു. ഇനി ജീവിതത്തിൽ വരാനിരിക്കുന്ന പുതിയ അധ്യയനകൾക്ക് ആശംസകളും നൽകി.

വിവാഹത്തിന് തന്നെ ക്ഷണിച്ചതിൽ വെങ്കിട്ട ദത്ത സഹായിക്കും സിന്ധുവിനും നന്ദി പറഞ്ഞു. പി വി സിന്ധു തന്നെ വിവാഹത്തിന് ക്ഷണിക്കുന്ന, വിവാഹ ക്ഷണക്കടത്തു കൈമാറുന്ന ചിത്രം അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. അതിനു താഴെ നിരവധി കമന്റുകൾ ആണ് വന്നിരിക്കുന്നത്. ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ പ്രതിഭകൾ, ഇന്ത്യയുടെ മണിമുത്തുകൾ, എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Leave a Comment