വാലിബന്റെ പരാജയത്തെയോർത്തു വിഷമിച്ചത് മൂന്ന് ആഴ്ച – ലിജോ ജോസ് പെല്ലിശ്ശേരി

വാലിബൻ എന്ന ചിത്രത്തിനു പ്രതീക്ഷിച്ച പ്രതികരണമാണ് ലഭിച്ചതെന്നും പരാചയപ്പെട്ടതിൽ മൂന്നു ആഴ്ചയോളം താൻ നിരാശയിലായിരുന്നുവെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ ബോക്സ് ഓഫിസിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. ചിത്രത്തിൻറെ പരാചയത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. ഗലാട്ട പ്ലസ് നടത്തിയ ഡിറക്ടർസ് റൌണ്ട് ടേബിളിൽ ആണ് ലിജോ ഇപ്രകാരം പറഞ്ഞത്. അമിതാബ് ബച്ചനും രജനിയുമൊക്കെ സ്‌ക്രീനിൽ വരുമ്പോൾ ഉണ്ടാകുന്ന ഒരു നിമിഷം സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചതെന്നും ചിത്രത്തിന് … Read more

വി ഐ പി പരിഗണനയിൽ ശബരിമല ദർശനം ദിലീപിനെതിരെ ഭക്തരുടെയും ഹൈക്കോടതിയുടെയും വിമർശനം

ശബരിമലയിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകി ദർശനം കൊടുത്തതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ഇതിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയായിരുന്നു ഹൈക്കോടതി. ദിലീപിന് വി ഐ പി പരിവേഷം നൽകി ദർശനം സാധ്യമാക്കിയത് മറ്റുള്ള ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ഹൈക്കോടതി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ് ഇത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടതെന്നും, കുട്ടികൾക്കും സ്ത്രീകൾക്കും മതിയായ സൗകര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. … Read more

ഹൃദയം തകർന്നുപോയി – രേവതിയുടെ കുടുംബത്തിന് അല്ലു അർജുന്റെ സഹായഹസ്തം..

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവം ആർജിനപ്പോൾ തന്റെ ഹൃദയം തകർന്നു പോയെന്നു സൂപ്പർ സ്റ്റാർ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ പ്രീമിയർ ഷോ കാണാൻ അല്ലു അർജുനും സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദയം എത്തിയതിനെത്തുടർന്നു ഉണ്ടായ അപ്രതീക്ഷിത തിരക്കിൽ പെട്ടാണ് 39 വയസ്സുകാരി രേവതി മരണപ്പെട്ടത്. കുടുംബസമേതം സിനിമ കാണാൻ വന്ന രേവതിക്കൊപ്പം തിരക്കിൽ പെട്ട മകൻ തേജ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രീമിയർ … Read more

സീരിയലുകളെ അടച്ചക്ഷേപിച്ചിട്ടില്ല- കാള പെറ്റെന്നു കേട്ടാൽ കയർ എടുക്കരുത് – പ്രേംകുമാർ

ഒരു പ്രസ്താവനയുടെ പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിക്കൂട്ടിലാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷമാണെന്നുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. പ്രസ്താവനയ്‌ക്കെതിരെ അനവധി സിനിമാ സീരിയൽ പ്രവർത്തകർ ആണ് അദ്ദേഹത്തിന് നേരെ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നിരുന്നത്. ധർമജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പ്രേംകുമാറും സീരിയലിൽ നിന്നും വളർന്നുവന്ന താരമല്ലേയെന്നും, ഒരു പദവി കിട്ടിയെന്നുവെച്ച് കൊമ്പൊന്നുമില്ലല്ലോ എന്നും പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ എന്നും അദ്ദേഹം പരിഹസിച്ചു. നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ … Read more

മനോരമ ഇതുവരെ ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ല..മണികണ്ഠനെ പിന്തുണച്ച് ആരും വരില്ല കാരണം അവർക്കിപ്പോഴും അവൻ കമ്മട്ടിപ്പാടത്തിലെ ബാലൻ ആണ്

ഇന്നലെയാണ് മലയാള മനോരമ മലപ്പുറം എഡിഷനിൽ മണികണ്ഠ ആചാരിക്കെതിരെ ഒരു കള്ളവാർത്ത വന്നത്. മണികണ്ഠൻ ന്റെ ചിത്രം കൊടുത്ത് ‘അനധികൃത സ്വത്ത് സമ്പാദനം, നടൻ മണികണ്ഠൻ അറസ്റ്റിൽ’ എന്നാണ് വാർത്തയുടെ തലക്കെട്ട്. എന്നാൽ വാർത്ത വായിച്ചുനോക്കുമ്പോൾ അറിയാം വേറെ മണികണ്ഠൻ ആണെന്ന്. ഇതിനെതിരെ മണികണ്ഠ ആചാരി രാജൻ ഫേസ്ബുക്കിൽ ലൈവ് ഇട്ട് രംഗത്തുവന്നിരുന്നു. അദ്ദേഹം നിയമപരമായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായി വന്നിരിക്കുകയാണ് ഹരീഷ് പേരടി. മണികണ്ഠൻ മനോരമയിൽ അവഹേളിക്കപ്പെട്ടതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. ഇതുവരെ ഒരു … Read more