പതിനെട്ടാം പടിയിൽ നിന്നും പോലീസുകാർ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ഇപ്പോൾ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പോലീസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആദ്യത്തെ ബാച്ചിലെ പോലീസുകാർ തങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞതിനുശേഷം പതിനെട്ടാം പടിയിൽ എല്ലാവരും കൂടി ചേർന്ന് നിന്നുകൊണ്ട് ഫോട്ടോഷൂട് നടത്തിയത്. ചിത്രം എടുക്കുകമാത്രമല്ല അത് സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ആ പോലീസുകാർക്ക് പണികിട്ടി എന്ന വാർത്തയാണ് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചർച്ചയായതിനു പിന്നാലെ അതുമായി ഇടപെട്ടുകൊണ്ട് എ ഡി ജി പി രംഗത്തു വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനുശേഷം അത് വിവാദമായതോടുകൂടിയാണ് ഇത്തരത്തിൽ എ ഡി ജി പി സംഭവുമായി ബന്ധപ്പെട്ട് ഇടപെട്ടത്. റിപ്പോർട്ട് തേടിയിരിക്കുകയാണ് എ ഡി ജി പി.
വിമർശിച്ചും അനുകൂലിച്ചും ധാരാളം കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. പതിനെട്ടാംപടി ഫോട്ടോഷൂട് നടത്താനുള്ള സ്ഥലമല്ല എന്നാണ് പലരും കമാൻഡ് ചെയ്തിരിക്കുന്നത്. പോലീസ് ആണെന്നുകരുതി എന്തും ചെയ്യാം എന്ന് കരുതരുത് എന്നും പുണ്യപൂങ്കാവനമായ പതിനെട്ടാംപടി അതിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് പെരുമാറണമെന്നും ആളുകൾ കമന്റുചെയ്യുന്നുണ്ട്.
എന്തായാലും റിപ്പോർട്ട് തേടിയതിനുപിന്നാലെ ആ ബാച്ചിൽ ഉണ്ടായിരുന്ന പോലീസുകാർ പുലിവാല് പിടിച്ചിരിക്കുകയാണ്.
ഡ്യൂട്ടിക്ക് ഇടയിൽ അല്ല ഫോട്ടോ എടുത്തതെന്നും ചുമതല ഒഴിഞ്ഞതിനുശേഷമാണ് ഫോട്ടോ എടുത്തത് എന്നുമാണ് അവർ പറയുന്നത്.