മിനി സ്‌ക്രീനിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന കോംബോ ആണ് ഗോവിന്ഫ് പത്മസൂര്യ എന്ന ജിപി യും പേർളി മാണിയും. കഴിഞ്ഞ മാസമാണ് ജി പി യും ഗോപിക അനിലും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഡി 4 ഡാൻസിലെ ജിപി പേർളി കോമ്പോഴാണ് മലയാളികൾ കൈയും നീട്ടി സ്വീകരിച്ചതും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയി മാറിയതും. അതിനു ശേഷം ധാരാളം അവതാരകർ ആ റിയാലിറ്റി ഷോയിൽ വന്നെങ്കിലും ഈ കോംബോയെ മറികടക്കാൻ ആയിരുന്നില്ല.
ജിപി ഗോപിക അനിൽ ദമ്പതികളുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങു അതിഗംഭീരമായിരുന്നു. അതിന്റെ ചിത്രങ്ങൾ ഒരുപാട് പേര് ഷെയർ ചെയ്യുകയും വൈറൽ ആവുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തുക്കൾ ആയ പെർലിയെയും ശ്രീനിഷിനെയും സ്നേഹവിരുന്നിനു ക്ഷണിച്ചത്. കൂട്ടുകാർ പുതിയ വീട്ടിൽ ഒത്തുകൂടിയ വിശേഷങ്ങൾ അവരവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുകയാണ്.
അടുത്തിടെ ആണ് ജി പി യും പ്രമുഖ സീരിയൽ താരമായ ഗോപിക അനിലും വിവാഹം കഴിച്ചത്. തൃശൂർ വടക്കുംനാഥസന്നിധിയിൽ താലി ചാർത്തിയ ഇവർ ധാമത്യ ജീവിതത്തിലേക്ക് കടന്നു. തുടർന്നു വിവിധ രാജ്യങ്ങളിൽ ഹണിമൂൺ ആഘോഷിച്ചു നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം ആണ് വീടിന്റെ പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചത്.
View this post on Instagram
പല തിരക്കുകൾ കാരണം വീടിരുപ്പിനു ഏതാണ് കഴിയാതിരുന്ന പെർളയ്ക്കും ശ്രീനിഷിനും പ്രത്യേകമായി വിരുന്നു ഒരുക്കുകയായിരുന്നു. തങ്ങളുടെ മക്കളുമായി വന്ന പേര്ളിയും ശ്രീനിഷും അവരുടെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഏറെ കാലത്തിനു ശേഷം ഒത്തുകൂടിയതിന്റെ സന്തോഷം അവരുടെ മുഖത്തു കണ്ടിരുന്നു.