കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച പേർളി മാണിയും മറീന മൈക്കിളും തമ്മിലുള്ള വാക്പോരാട്ടം ആണ്. ഒരു ചാനെൽ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ഉണ്ടായ ഒരു മോശം അനുഭവം ആണ് മറീന മൈക്കിൾ വെളിപ്പെടുത്തിയിരിക്കുന്നത്. താനാണ് ഗസ്റ്റ് ആയി എത്തുന്നതറിഞ്ഞ അവതാരിക അതിൽനിന്നും പിന്മാറി എന്നാണ് മെറീന മൈക്കിൾ പറഞ്ഞത്. തന്നെപ്പോലെ മുഖസാദൃശ്യമുള്ള ആൾ ആയതുകൊണ്ടാണ് പിന്മാറിയത് എന്നായിരുന്നു ആരോപണം.
എന്നാൽ ഈ അവതാരിക പേർളി മാണിയാണെന്നു സോഷ്യൽ മീഡിയ കണ്ടെത്തി. ഈ വിഷയത്തിൽ പ്രതികരിച്ചു രംഗത്തുവന്നിരിക്കുകയാണ് പേർളി മാണി. താൻ ആരെയും അപമാച്ചിട്ടില്ലെന്നും, ഒരു ഷോയിൽ ആരാണ് ഗസ്റ്റ് ആയി വരേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കില്ലെന്നും അത് പ്രൊഡ്യൂസർക്ക് ആണ് ഉള്ളതാണെന്ന് പേർളി പറഞ്ഞു. ഷോയുടെ ഭാരാവാഹികൾ തന്നെയും മെറീനയെയും ആശയക്കുഴപ്പത്തിൽ ആക്കി എന്ന് പേർളി പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി വിശദീകരണം ഇട്ട പേർളി പിന്നീട് അത് നീക്കം ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം പേർളി തന്നെ വിളിച്ച്ചിരുന്നു എന്നും വളരെ മോശം രീതിയിൽ സംസാരിച്ചു എന്നും എന്നിട് ഫോൺ കട്ട് ചെയ്തു എന്നും മെറീന പറഞ്ഞു.