ഇന്ത്യയിലെ ചരക്ക് നികുതി കുറച്ചിരിക്കുന്നു അതുകൊണ്ടുതന്നെ പെട്രോൾ പമ്പ് ഉടമകൾക്ക് കമ്മീഷൻ കൂട്ടിയിരിക്കുന്നു ഇതിന്റെ ഫലമായി ഇന്ത്യയിൽ പെട്രോളിന് ഡീസലും വില കുറയാൻ പോകുന്നു. ഛത്തീസ്ഗഡ് അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിലകുറവ് നിലവിൽ വന്നു. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിലക്കുറവ് ഉടനെ പ്രതീക്ഷിക്കാം.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് പെട്രോൾ പമ്പ് ഉടമകൾക്ക് കമ്മീഷനിൽ മാറ്റം വന്നിരിക്കുന്നത്. ചരക്ക് നികുതി കുറച്ചതിന്റെയും പെട്രോൾ പമ്പ് ഡീലർമാർക്ക് കമ്മീഷൻ കൂട്ടിയതിന്റെയും ഫലമായി നാലു മുതൽ 6 രൂപ വരെ ഒരു ലിറ്ററിന് കുറവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഡീലർ കമ്മീഷനുകൾ വിറ്റുവരവും സ്ഥലവും അനുസരിച്ച് വ്യത്യാസപ്പെടും, എന്നാൽ വിശദാംശങ്ങൾ ഉടൻ ലഭ്യമല്ല. ഇപ്പോഴത്തെ കമ്മീഷൻ പ്രകാരം പെട്രോളിന് കിയോളിറ്ററിന് ₹1,868.14, കൂടാതെ ഉത്പന്ന വിലയുടെ 0.875% ലഭിക്കും. ഡീസലിനും സമാനമായി, കിയോളിറ്ററിന് ₹1,389.35, കൂടാതെ 0.28% കമ്മീഷൻ ലഭിക്കും. ഉപഭോക്തൃ സേവന നിലവാരവും സ്റ്റാഫ് ക്ഷേമവും മെച്ചപ്പെടും.
IOC ആഭ്യന്തര ലോജിസ്റ്റിക് വ്യത്യാസം വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിലയിൽ മാറ്റം കുറയ്ക്കും, പ്രത്യേകിച്ച് ദൂരപ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് വില കുറയ്ക്കാൻ ഇത് സഹായകരമാകും.
X പോസ്റ്റിൽ, ഒഡിഷയിലെ മൽകാംഗിരിയിലെ കുനൻപള്ളി, കളിമേല എന്നിവിടങ്ങളിൽ പെട്രോൾ വില യഥാക്രമം ₹4.69, ₹4.55 രൂപയും ഡീസൽ വില യഥാക്രമം ₹4.45, ₹4.32 രൂപയും കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെ, ഛത്തീസ്ഗഢിലെ സുക്മയിൽ പെട്രോൾ വില ₹2.09, ഡീസൽ വില ₹2.02 കുറയും. ബിജാപൂർ, ബൈലഡില, കറ്റെയ്കല്യൻ, ബച്ചേലി, ദന്തേവാഡ എന്നിവിടങ്ങളിലും ഇന്ധന വിലയിൽ കുറവ് ഉണ്ടാകും. അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മിസോറാം എന്നിവിടങ്ങളിലും വിലയിൽ കുറവ് പ്രതീക്ഷിക്കുന്നു.
“ഡീലർ കമ്മീഷൻ വർധന രാജ്യത്ത് പ്രതിദിനം 7 കോടി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകും,” എന്നും “87,000 ലധികം പെട്രോൾ പമ്പുകളിലെ 10 ലക്ഷത്തിലധികം ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും ,” എന്നും അദ്ദേഹം വ്യക്തമാക്കി.
ക്രമാധീതമായി ഉയർന്നു വന്ന പെട്രോൾ ഡീസൽ വില ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയായിരുന്നു. പെട്രോൾ ഡീസൽ വില ഉയർന്നതയോടുകൂടി ചരക്കുനീക്കം വിലയേറിയതാവുകയും നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുകയും ചെയ്തിരുന്നു. സാധാരണക്കാരുടെ ജീവിതത്തെയാണ് പെട്രോൾ വില വർധന നല്ല രീതിയിൽ ബാധിച്ചിരുന്നത്.ശരാശരി 50 – 60 കിലോമീറ്റര് ബൈക് ഓടിക്കുന്ന ഒരാൾക്ക് 100 രൂപയോളം ഒരുദിവസം പെട്രോളിന് വേണ്ടി നീക്കി വെക്കേണ്ടി വരുന്നുണ്ട്. ഇത് അവരുടെ ബജറ്റ് നെ തന്നെ ബാധിക്കുന്നുണ്ട്. പെട്രോൾ വില കുറഞ്ഞാൽ തങ്ങളുടെ ജീവിത ചിലവിൽ കുറവ് വരുമെന്നും കുറച്ച അധികം തുക സേവിങ്സ് നു ആയി നീക്കി വെക്കാം എന്നുള്ള പ്രതീക്ഷയിൽ ആണ് സാധാരണക്കാർ.
ചില സംസ്ഥാനങ്ങളിൽ വില കുറവ് പ്രാബല്യത്തിൽ വന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ എന്ന് ഇത് പ്രാവർത്തികമാകും എന്ന കാര്യം വ്യക്തമല്ല. ഒക്ടോബർ മാസത്തിലെ അവസാന ദിവസങ്ങളിൽ ആണ് ഛത്തിസ്ഗർഹ്, അരുണാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ വില കുറവ് പ്രകടമായത്.