താര രാജാവിന്റെ മകൻ എന്ന യാതൊരു തലക്കനവുമില്ലാതെ ഒരുപാട് സഞ്ചരിക്കുന്ന ആൾ ആണ് അപ്പു എന്ന പ്രണവ് മോഹൻ ലാൽ. അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി ഇപ്പോൾ തന്നെ എല്ലാവര്ക്കും അറിയാം. സിനിമയിൽ അഭിനയിക്കാൻ ഒരുപാട് താല്പര്യമില്ലാത്ത അപ്പുവിന് യാത്ര ചെയ്യാനാണ് ഇഷ്ടം. കൂടുതലും ഒറ്റയ്ക്കാണ് യാത്ര ചെയ്യാറുള്ളത്. അത് തന്നെ ആണ് അപ്പുവിന് ഇഷ്ടവും.
ഇപ്പോൾ അപ്പു എവിടെ ആണ് എന്നതാണ് സോഷ്യൽ മീഡിയ തിര്ഞ്ഞു കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം അപ്പുവിനെ അങ്ങനെ കാണാറില്ല. സിനിമയുമായി ബന്ധപ്പെട്ടു വിനീത് ശ്രീനിവാസനും, ധ്യാനും, എല്ലാവരും ഓടി നടന്നു പ്രൊമോഷൻ ചെയ്യുമ്പോൾ പോള് ഒരു ഇന്റർവ്യൂ ലും അപ്പുവിനെ കണ്ടിരുന്നില്ല.
എന്നാൽ പ്രണവ് ഇപ്പോൾ എവിടെ ആണ് എന്നതിന് ഉത്തരം തന്നിരിക്കുന്ന അമ്മയായ സുചിത്ര. അപ്പു ഇപ്പോൾ സ്പെയിനിൽ ആണെന്നും അവിടെ ഒരു ഫാമിൽ ആടുകളെ നോക്കുകയുമാണ്. എന്നാൽ അതിനു ശമ്പളമോ ഒന്നുമില്ല. താമസവും ഭക്ഷണവും അവർ നൽകുമെന്നും സുചിത്ര പറയുന്നു. സ്പെയിനിൽ ഫാമിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
രേഖയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആണ് സുചിത്ര ഇങ്ങനെ പറഞ്ഞത്. അപ്പുവിനെകുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. അപ്പുവിന് ഏറ്റവും ഇഷ്ടം ചപ്പാത്തിയും ബീഫുമാണ്. അപ്പു ഇപ്പോൾ എവിടെ ആണ് എന്നുള്ള ചോദ്യത്തിന് ഉത്തരമായി, ഇപ്പോൾ സ്പെയിനിൽ ആണെന്നും അവിടെ ഒരു ഫാമിൽ ആണ് എന്നുമായിരുന്നു മറുപടി. പക്ഷെ കൂടുതൽ ആയി ഒന്നും അറിയുകയുമില്ല.
എന്നാൽ ഇതൊക്കെ ഒന്ന് എക്സ്പീരിയൻസ് ചെയ്യാനാണ് അപ്പു ഇങ്ങനെയൊക്കെ ചെയ്യുന്നത്. അല്ലെങ്കിലും മലയാളത്തിലെ താര രാജാവിന്റെ മകന് അവിടെ പോയി ജോലി ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ജീവിതത്തിൽ dhaaraalam പണം ഉണ്ടായാൽ പിന്നെ വ്യത്യസ്ഥമായ കാഴ്ചകൾ കാണാനും വിവിധ ജീവിത സാഹചര്യനാണ് ആസ്വദിക്കാനും ചിലർക്ക് താല്പര്യം ഉണ്ടാവുമെന്നും, എന്തായാലും അതൊക്കെ ഒന്ന് എക്സ്പീരിയൻസ് ചെയ്തു നോക്കുകയുമാണ് അപ്പു എന്നും അവർ പറയുന്നു.