പുഷ്പ 2 എന്ന ചിത്രം കാരണം ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ ആണ് രേവതിയുടെ ഭർത്താവ്. സ്വന്തം ഭാര്യയുടെ. ഇന്നലെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ചിത്രം പ്രദർശിപ്പിച്ച തീയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതോടെ അല്ലുവിനെതിരെ വ്യാപക പ്രതിഷേധമാണ് വരുന്നത്. കൂടാതെ അല്ലു അർജുനെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്.
2021 പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ കടുത്ത ആരാധകരായി. മൂന്നു വർഷങ്ങൾക്കിപ്പുറം പുഷ്പ 2 കാണാൻ എത്തിയതായിരുന്നു ഇരുവരും, എന്നാൽ അത് തന്റെ ജീവൻ എടുക്കാനുള്ള വരവായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല രേവതി എന്ന് പേരുള്ള അല്ലുവിനെ കടുത്ത ആരാധിക.
അല്ലുവിന്റെ പുഷ്പ സിനിമ കണ്ടതുമുതൽ സ്വന്തം മകനെ പുഷ്പ എന്നായിരുന്നു വിളിച്ചിരുന്നത്. അത്രയ്ക്ക് ആരാധന മൂത്ത 32 കാരി രേവതി പ്രീമിയർ ഷോ കാണാ വന്നതായിരുന്നു. അത് അവർക്കൊരു ഉല്സവ ദിവസത്തിന്റെ പ്രതീതിയായിരുന്നു. അല്ലു അർജുൻന്റെ സിനിമ റിലീസ് എന്നുള്ളത്. ഭര്‍ത്താവ് മൊഗഡാന്‍പ്പള്ളി ഭാസ്കറിനും ശ്രീതേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയായ രേവതി തീയറ്ററില്‍ എത്തിയത്.
തീയേറ്റർ പരിസരത്തു നല്ല തിരക്ക് ഉള്ളതിനാൽ ഇളയമകൻ സാൻവിയെ അടുത്തുള്ള ബന്ധുവീട്ടിൽ കൊണ്ടുപോകാൻ നിൽക്കവെയായിരുന്നു അല്ലു അർജുന്റെ വാഹനം അവിടെയെത്തിയത്. ഇതു കണ്ട ജനക്കൂട്ടം പാഞ്ഞടുത്തു. തിക്കും തിരക്കും ഉണ്ടായി. രേവതിയും കുഞ്ഞും വീണും. മകനെ തിരക്കിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കവേ നിലത്തു വീണു. ആളുകൾ രേവതിയുടെ ശരീരത്തിന് മുകളിലൂടെ കയറിയിറങ്ങി, ഞെരിഞ്ഞമര്ന്നാണ് രേവതി മരണപ്പെടുന്നത്.