റെക്കോർഡ് ഭൂരിപക്ഷത്തിൽ പാലക്കാട് നിന്നും തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഒരാഴ്ച്ച തികയും മുൻപേ ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടുകൊണ്ട് ഫോൺ ഇൻ പ്രോഗ്രാമിൽ. മലയാളായ മനോരമ സംഘടിപ്പിച്ച പരിപാടിയിൽ ആണ് നിയുക്ത എം ൽ എ ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടത്.
അനവധി ഫോൺ വിളികൾ ആണ് എം ൽ എ യുമായി സംസാരിക്കാനെത്തിയത്. എല്ലാത്തിനും വളരെ കൃത്യതയോടെ മറുപടി കൊടുത്തതായി മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കർഷകരുടെയും, മറ്റു സാധാരണ ജനങ്ങളുടെയും ആവശ്യം അദ്ദേഹം വ്യക്തതയോടെ കേട്ട്കൊണ്ട് മറുപടി നൽകി.
മികച്ച താങ്ങുവിലയോടെ യഥാസമയം നെല്ല് സംഭരണവും വില വിതരണവും , രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം, അടുത്ത വര്ഷം മുതൽ തന്നെ സംഗീതോത്സവം, മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കൽ എന്നിവ തന്റെ മുന്ഗണനാപ്പട്ടികയിൽ ആണെന്ന് രാഹുൽ മാൻകൂട്ടത്തിൽ പറഞ്ഞു. വ്യാപാരികൾ അവരുടെ പ്രശ്നങ്ങൾ ഉന്നയിച്ചു. മുനിസിപ്പൽ സ്റ്റാൻഡ് പരിസരത്തുള്ള വ്യാപാരികൾ ബസ് സ്റ്റാൻഡ് നല്ല രീതിയിൽ പ്രവർത്തനം അല്ലാത്തതിനാൽ അവാര്ഡ് കച്ചവടത്തെ ബാധിക്കുന്നതായി പരാതി പറഞ്ഞു.
റോഡ് വികസനവും, കനാൽ വികസനവും, കുളം നവീകരണങ്ങൾ, റെയിൽവ, ശുചി മുറി, കോട്ടമൈതാനം പരിസരത്തു അന്തിയുറങ്ങുന്നവരുടെ കാര്യങ്ങൾ എല്ലാം തന്നെ ജനങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. ഫോൺ വിളിച്ചുപറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ രാഹുൽ ഒരു പേപ്പറിൽ കുറിക്കുന്നുണ്ടായിരുന്നു.