കേരളത്തിൽ ഇന്ന് മഴ കനക്കും. ആറു ജില്ലകളിൽ യെൽലോ അലെർട്

ചക്രവാദച്ചുഴി: കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ കണക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാടിനും ശ്രീ ലങ്കയ്‌ക്കും മേലെ ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത വരുംദിവസങ്ങളിൽ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇന്ന് നവംബര് 3 നു 6 ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ആണ് യെൽലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട മഴയ്‌ക്കൊപ്പം, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും നൽകി.

അടുത്ത 5 ശിവസത്തേക്കുള്ള മഴ അലെർട്ടുകൾ നോക്കാം

ഓറഞ്ച് അലർട്ട്

03-11-2023 : ഇടുക്കി, കോഴിക്കോട്, വയനാട് 
04-11-2023  : പത്തനംതിട്ട, ഇടുക്കി 
05-11-2023  : പത്തനംതിട്ട, എറണാകുളം, ഇടുക്കി 
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്
03-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്
04-11-2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
05-11-2023 : ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് 
06-11-2023 : പത്തനംതിട്ട,  ഇടുക്കി 
07-11-2023 : എറണാകുളം, കോഴിക്കോട്, കണ്ണൂർ 
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നവംബർ 3 മുതൽ 7 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാനുള്ള സാധ്യതയും കാണുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ കാണുന്നുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എല്ലാവരും എടുക്കുക.

ഇടിമിന്നലിൽ നിന്ന് രക്ഷ നേടാൻ എടുക്കേണ്ട മുൻകരുതലുകൾ:

സുരക്ഷിതമായി അകത്തേക്ക് പോകുക: ഇടിമിന്നൽ ശബ്ദം കേൾക്കുമ്പോൾ ഉടൻ അകത്തേക്ക് പോകുക.
മരങ്ങളിൽ നിന്ന് ദൂരെയിരിക്കുക: മരങ്ങൾക്കരികിൽ നിൽക്കുന്നത് അപകടകരമാണ്.
ലോഹവസ്തുക്കൾ സ്പർശിക്കരുത്: ബാഹ്യ ലോഹ വസ്തുക്കളും വൈദ്യുതോപകരണങ്ങളും സ്പർശിക്കരുത്.
വിനിതിയും ജാലകങ്ങളും അടയ്ക്കുക: മിന്നലേറ്റ് വൈദ്യുതി ഫ്ലക്‌സ് അടിക്കുക എങ്കിൽ അപകട സാധ്യത കുറയ്ക്കും.
തണുത്ത ഭൂമിയിലും വെള്ളത്തിലും നിന്ന് അകലെ ഇരിക്കുക: ഈയിടങ്ങളിൽ മിന്നലേറ്റ സാധ്യത കൂടുന്നതാണ്.

ഇടിമിന്നൽ മുൻകരുതലുകൾ പാലിച്ച് സുരക്ഷിതത്വം ഉറപ്പാക്കുക.

Leave a Comment