തെന്നിന്ത്യയിലെ താരറാണിയായ നയൻതാരയും ധനുഷും തമ്മിലുള്ള പോര് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നത്. തന്റെ സിനിമയായ നാനും റൗഡി താൻ ലെ വെറും മൂന്നു സെക്കന്റ് വീഡിയോ നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചതിനാണ് 10 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരും നല്ല സുഹൃത്തുക്കൾ ആണെന്ന് രണ്ടാളും വിവിധ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്ര അടുത്ത സുഹൃത്തുക്കൾ ഇങ്ങനെ ഒരു വാക്ക്പോരിനു മുതിരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ആണ് നയൻതാര ധനുഷിനെതിരെ രംഗത്തു വന്നത്. ദൈവത്തിന്റെ കോടതിയിൽ മാപ്പ് പറയേണ്ടിവരും എന്നൊക്കെ നയൻതാര പറഞ്ഞിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് ഇവർ തമ്മിൽ ഇത്ര ശത്രുത എന്നാണ് കോളിവുഡ് പാപ്പരാസികൾ അന്വേഷിക്കുന്നത്. അവരുടെ നിഗമനങ്ങൾ ഇങ്ങനെയൊക്കെ ആണ്. മുൻപ് വന്നിട്ടുള്ള ഗോസ്സിപ്പുകളുടെയും വാർത്തകളുടേയുമൊക്കെ അടിസ്ഥാനത്തിൽ ആണ് അവർ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.
സിനിമയുടെ പ്രൊമോഷൻ നു വിളിച്ചാൽ നയൻതാരയ്ക്ക് പോകാൻ മടി ആണ്. അതിനു എക്സ്ട്രാ പണം ചോദിക്കും. വീടിന്റെ ഇത്ര കിലോമീറ്റര് വരെ സാലറി അതുകഴിഞ്ഞാൽ കൂടുതൽ പണം വേണം. നാനും റൗഡി താൻ എന്ന സിനിമയുടെ ബജറ്റ് 6 കോടിയായിരുന്നു, അത് അവരുടെ കയ്യിലിരിപ്പ് കാരണം 16 കോടി ആയി. ആ സമയത്തു ആണ് വിഘ്നേശ് ശിവനും നയൻതാരയും പ്രണയത്തിൽ ആവുന്നത്. കൂടുതലും അവർ കാരവാനിൽ samayam ചിലവഴിച്ചു. സിനിമ സമയത്തിന് പൂർത്തീകരിക്കാൻ ആയില്ല, അതുകൊണ്ട് ധനുഷിന് ബജറ്റ് കൂട്ടേണ്ടി വന്നു.
എന്നിട്ട് കല്യാണം വിറ്റു കാശ് ആക്കാൻ ധനുഷിന്റെ അടുത്ത വന്നു. ഉണ്ടായ നഷ്ടം നികത്താൻ 10 കോടി തന്നാൽ അനുമതി തരാം എന്ന് ധനുഷ് പറഞ്ഞു എന്നാണ് ഗോസിപ്പുകൾ പറക്കുന്നത്.
കുട്ടികൾ ആയതുകൊണ്ട് ഇപ്പോൾ നയൻതാര അവരുമായി ആണ് സെറ്റ് ൽ വരുന്നതത്രെ കൂടെ 3-4 അയാമാരും ഉണ്ടാകും അവരുടെ ചിലവും കൂടി പ്രൊഡ്യൂസർ വഹിക്കണം എന്നൊക്കെ ആണ് ഇപ്പോൾ കേൾക്കുന്നത്.
ഇതൊക്കെ കേൾക്കുമ്പോൾ ധനുഷിന്റെ ഭാഗത്തു ആണ് ശരി എന്ന് തോന്നിപ്പോകുമെന്നും സിനിമാ പ്രേമികൾ പറയുന്നു.