മാപ്പിളപ്പാട്ടു കലാകാരൻ സലിം കോടത്തൂർ എല്ലാവർക്കും പ്രിയങ്കരനായ വ്യക്തിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാണ്. മാപ്പിളപ്പാട്ടു രംഗത് ധാരാളം മനോഹരഗാനങ്ങൾ സമ്മാനിച്ച സലിം കോടത്തൂർ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ.
വളരെ സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെ ആണ് കടന്നു പോകുന്നത്. 31 വർഷത്തെ കാത്തിരിപ്പിനുശേഷം തന്റെ സഹോദരിക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. 31 വര്ഷം എന്നത് ഒരു ചെറിയ കാലയളവ് അല്ല. ഇപ്പോൾ ഇതാ നാഥൻ ഒരു പൊൻമുത്തിനെ തന്നിരിക്കുന്നു. ദൈവത്തിന് നന്ദിപറഞ്ഞാണ് അദ്ദേഹം കുഞ്ഞിനേയും എടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രം പോസ്റ്റ് ചെയ്തതിനു താഴെ ധാരാളം കമന്റുകൾ ആണ് നിറഞ്ഞിരിക്കുന്നത്. ഒരു കുഞ്ഞിക്കൽ കാണാൻ വേണ്ടി 31 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്ന അമ്മയുടെ വേദന എത്ര മാത്രം ആവും എന്ന് ചില ആരാധകർ കമൻഡ് ചെയ്യുന്നു. പൂർണ്ണ ആരോഗ്യവാനായ ആൺകുഞ്ഞിന് ജന്മം നൽകി പടച്ചോൻ ദീര്ഗായുസ്സ് ഇട്ടുകൊടുക്കട്ടെ എന്ന് ചിലർ പ്രാർത്ഥിക്കുന്നു.
അതോടടോപ്പം ആ വേദന അറിയുന്നുവെന്നും 10 വര്ഷം കഴിഞ്ഞാണ് എനിക്ക് ഒരു മോൻ ഉണ്ടായത് എന്ന് ഒരാൾ കമാൻഡ് ചെയ്തു, അപ്പോൾ 31 വര്ഷം കാത്തിരുന്നു കിട്ടിയ കണ്മണി ഏറ്റവും ഭാഗ്യവാൻ തന്നെ എന്നും പറയുന്നു
സലിം കോടത്തൂരും മകൾ ഹന്നാ മോളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അവരൊത്തുള്ള ചിത്രങ്ങൾ എന്നും രണ്ടാളുടെ പേജിലും പോസ്റ്റ് ചെയ്യാറുണ്ട്. സലിം കോടത്തൂരിനെ പോലെ തന്നെ മകൾ ഹന്നാ മോൾക്കും ധാരാളം ആരാധകരുണ്ട്.
സലീം കോടത്തൂർ മലയാളി ഗായകനും ഗാനരചയിതാവും സിനിമാ പിന്നണിഗാന രംഗത്തും ആൽബം സംഗീതത്തിലുമാണ് ശ്രദ്ധേയനായത്. പ്രത്യേകിച്ച് മലബാർ മേഖലയിൽ പ്രശസ്തമായ ഓർമ്മകളിൽ ആലപിച്ച ഹൃദയഹാരിയായ മാപ്പിളപ്പാട്ടുകളാണ് അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കിയത്. മനോഹരമായ സംഗീതത്തിന്റെയും ഹൃദ്യമായ പദങ്ങളുടെ മിശ്രിതമായ ഗാനങ്ങൾ രചിച്ച് അദ്ദേഹം സംഗീതപ്രേമികളുടെ മനസിൽ വേറിട്ട ഇടം നേടി.
അദ്ദേഹത്തിന്റെ ഗാനങ്ങൾ പലരും വിവാഹങ്ങളും പരിപാടികളും മറ്റ് പ്രത്യേക അവസരങ്ങളിലും ആവേശത്തോടെയും ആസ്വദിക്കുന്നു.