മലയാളത്തിന്റെ സ്വന്തം മണവാളൻ, കോമഡിയുടെ രാജാവ് സലിം കുമാർ തന്ത വൈബ് എന്ന് വിളിച്ചുകളിയാക്കുന്ന പുതിയ തലമുറകൾക്ക് മാസ്സ് റിപ്ലൈ കൊടുത്തിരിക്കുകയാണ്. കൗണ്ടറുകൾ കൊണ്ട് ആരാധകരെ കൈയിൽ എടുക്കാൻ എന്നും മിടുക്കൻ ആണ് സലിം കുമാർ. അതുകൊണ്ടുതന്നെ ടെലിവിഷൻ പരിപാടികളിൽ അദ്ദേഹത്തിന് ഒരു ഇരിപ്പിടം കൊടുക്കാൻ എല്ലാവരും ശ്രമിച്ചിരുന്നു. അഹ്ദേഹത്തിന്റെ ഹ്യൂമറും അതോടൊപ്പം ചിന്തിക്കാൻ ഉതകുന്നതുമായ സംസാരം ആളുകളെ പിടിച്ചിരുത്താനുള്ള കഴിവ് എല്ലാം അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകത ആണ്.\
ഇന്ന് സോഷ്യൽ മീഡിയയിൽ തത്ത വൈബ് ന്റെ കാലം ആണ്. കുട്ടിക്കളികളിൽ നിന്നും മാറി തന്ത വൈബ് ലേക്ക് കടക്കുന്നതിന്റെ ലക്ഷണങ്ങൾ എല്ലാം ധാരാളം റീൽ ആയി കോൺടെന്റ് ക്രീറ്റോർസ് അവതരിപ്പിക്കാറുണ്ട്. ഇന്നിപ്പോൾ അങ്ങനെ വിളിവഹ് കളിയാക്കുന്നവർക്ക് ഒരുഗ്രൻ റിപ്ലൈ കൊടുത്തിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മണവാളനും, മാക്രി ഗോപാലനുമായ നമ്മുടെ സലിം കുമാർ.
മലയാള മനോരമയുടെ ഹോർത്തൂസ് സാഹിത്യോത്സവത്തിൽ ഉയർന്ന ഒരു ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “പഴയ തലമുറയിൽ നിന്ന് കൊണ്ട് പുതിയ തലമുറ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ലെന്ന് പറയുന്നവരെ അമ്മാവന്മാർ, തന്ത വൈബ് എന്നൊക്കെ ആണ് വിളിക്കുന്നത്” എന്നതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ആണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ഞങ്ങളുടെ തലമുറയിൽ ഉള്ള ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കുന്ന ഒരു വിഭാഗം ആണ് ന്യൂ ജനറേഷൻ എന്ന് പറയുന്നത്. ‘ഗുയ്സ് ഇവിടെ നല്ല ചായ കിട്ടും ഗുയ്സ്’ എന്നല്ലാതെ അവരുടെ തലമുറ കണ്ടുപിടിച്ചതെ എന്താണ് ഉള്ളത് എന്നാണ് സലിം കുമാർ ചോദിക്കുന്നത്.
ഇതിന്റെ വീഡിയോ പുറത്തു വന്നതോടുകൂടി സോഷ്യൽ മീഡിയ അത് ഏറ്റെടുത്തു. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം. സിനിമയിൽ നായകനെപ്പോലും കൌണ്ടർ അടിച്ചു സൈഡ് ആക്കി വിടുന്ന സലിം ചേട്ടന്റെ അടുത്താണോ പോകുന്നത്. പുലിവാല് കല്യാണത്തിൽ നായകനായ ജയസൂര്യയുടെ പെർഫോമൻസ് പോലും സൈഡ് ആക്കി കളഞ്ഞ മുതൽ ആണ് നമ്മുടെ മണവാളൻ.