നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞിട്ടുണ്ട്. കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ ഒരുപാട് പോയി

ഒരുകാലത്ത് വളരെ കൊട്ടിഘോഷിക്കപ്പെട്ട താരജോഡികൾ ആയിരുന്നു നാഗചൈതന്യയും സാമന്തയും. ഇരുവരുടെയും പ്രണയവും അതിനോട് അനുബന്ധിച്ച് വിവാഹവും വലിയ രീതിയിൽ തന്നെ വാർത്തയായിരുന്നു. പിന്നീട് അവർ വേര്പിരിഞ്ഞതും വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു. ഇപ്പോഴിതാ നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്.

തന്റെ പുതിയ സീരീസ് ആയ സിറ്റാഡൽ: ഹണ്ണി ബണ്ണി യുടെ പ്രൊമോഷൻറെ ഭാഗമായി വന്ന പരിപാടിയിൽ താൻ നാഗചൈതന്യയ്ക്കായി ചിലവാക്കിയ പണത്തെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. റാപിഡ് ഫയർ ചോദ്യങ്ങൾക്ക് മറുപടിയായാണ് താരത്തിന്റെ ഈ തുറന്നു പറച്ചിൽ.

ഒരു ഉപയോഗവുമില്ലത്ത കാര്യത്തിനുവേണ്ടി പണം ചിലവാക്കിക്കളഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നായിരുന്നു വരുൺ ധവാൻ ചോദിച്ചത്. തന്റെ മുന്‍ ഭര്‍ത്താവിന് ചെലവേറിയ സമ്മാനങ്ങള്‍ വാങ്ങിയത് എന്നാണ് സാമന്ത മറുപടി പറഞ്ഞത്. ഒട്ടും ആലോചനകൂടാതെയായിരുന്നു താരത്തിന്റെ മറുപടി. ഈ മറുപടി കേട്ടതോടെ ആകാംക്ഷയോടെ എത്ര ചിലവാക്കി എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അപ്പോൾ കുറച്ചു അധികം ചിലവാക്കിയിട്ടുണ്ട് എന്ന് സാമന്ത മറുപടി പറഞ്ഞു.

മുൻപ് 24 ലക്ഷം രൂപയുടെ ബൈക്ക് നാഗചൈതന്യയ്ക്ക് സമ്മാനമായതെല്ലാം വലിയ വാർത്തയായിരുന്നു. ഈ വീഡിയോ വൈറൽ ആയതോടെ ധാരാളം പേര് കമന്റുമായി എത്തി. കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടമാകുമ്പോൾ വേദനയുണ്ടാകുമെന്നു ആരാധകർ കമന്റ് ചെയ്തു.

സാമന്തയുടെ അച്ഛൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സാമന്തയുടെ ജീവിതത്തിൽ അടിക്കടിയുണ്ടാകുന്ന കഷ്ടകാലങ്ങളിൽ വിഷമം പ്രകടിപ്പിക്കുകയാണ് ആരാധകർ. എല്ലാം ശെരിയാകുമെന്നും ആരാധകർ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Comment