തുടർച്ചയായി 2 ഡക്ക് ആയെങ്കിലും വീണ്ടും ഒരു ഉഗ്രൻ സെഞ്ച്വറി അടിച്ചു തിരിച്ചുവന്നിരിക്കുകയാണ് സഞ്ജു സാംസൺ. ഡക്ക് ആയത് ആരാധകരെ അസ്വസ്ഥമാക്കുകയും ഹേറ്റേഴ്‌സ് നു സന്തോഷം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാം സെഞ്ച്വറി അടിച്ചു തിരിച്ചുവന്നതോടെ സഞ്ജുവിന് ആകെ 2 മൂഡ് ആണ് ഉള്ളത് എന്നാണ് സോഷ്യൽ മീഡിയ പേജുകൾ പറയുന്നത്.
ഒന്നുകിൽ അങ്ങേ അറ്റം, അല്ലെങ്കിൽ ഇങ്ങേ അറ്റം എന്നാണ് പറയുന്നത്. ഔട്ട് ആകുകയാണെങ്കിൽ ഡക്ക് ആയും, എന്നാൽ അടി തുടങ്ങിയാൽ അടിയോടടി, ഒരു സെഞ്ച്വറി കണ്ടിട്ടേ നിർത്തൂ എന്നും. അന്യൻ സിനിമയിലെ അംബിയുമായി ആണ് സഞ്ജുവിനെ താരതമ്യം ചെയ്യുന്നത്. സിനിമയിൽ പെട്ടെന്നു ഭാവം മാറി പാവമാണ് രൗദ്രഭാവമായും പ്രത്യക്ഷപ്പെടുന്ന സീനാണ് മീം ആയി ഉപയോഗിക്കുന്നത്.
ഇതിനിടയിൽ സഞ്ജുവിന്റെ അച്ഛനും കുറെ ട്രോള് കിട്ടി. ആദ്യത്തെ കളിയിൽ സെഞ്ച്വറി അടിച്ചപ്പോ മൂന്നു ക്യാപ്റ്റന്മാരെ കുറ്റം പറഞ്ഞു രംഗത്തു വന്നിരുന്നു. അതിനുശേഷം 2 ഡക്ക് ആയപ്പോൾ അച്ഛനോട് ഒന്ന് വായടക്കി ഇരിക്കൂ അവൻ സ്വാതത്ര്യത്തോടുകൂടി കാലിക്കറ്റ് എന്നായി സഞ്ജുവിനെ സ്നേഹിക്കുന്ന ആരാധകർ പറഞ്ഞത്. വീണ്ടും സെഞ്ച്വറി അടിച്ചപ്പോൾ അച്ഛാ ദയവായി അഭിപ്രായങ്ങൾ ഒന്നും പറയല്ലേ എന്നും ആരാധകർ കമാൻഡ് ചെയ്യുന്നുണ്ടായിരുന്നു.
ഇപ്പൊൾ സഞ്ജുവിന് 2 മൂഡ് ആണ്. ഒന്നുകിൽ സെഞ്ച്വറി അടിക്കുക അല്ലെങ്കിൽ ഡക്ക് ആവുക. അതുകൊണ്ട് പൂജ്യത്തിൽ ഔട്ട് അയക്കണമെങ്കിൽ ഔട്ട് ആക്കിക്കോളൂ അല്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്നാണ് ക്രിക്കറ്റ് പ്രേമികൾ തമാശരോപ്പീന പറയുന്നത് .