കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, അത് സ്ഥിതീകരിക്കാൻ അങ്ങോട്ട് വിളിക്കാൻ മടിയായിരുന്നു

അന്തരിച്ച നടൻ മേഘനാഥനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടി സീമ ജി നായർ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന വാർത്ത ആണ് രാവിലെ കേട്ടത്. വിശ്വസിക്കാൻ ആവുന്നില്ല. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ചിരുന്ന ബീഫിലീനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നതേയുള്ളൂ. എങ്ങനെ ആ സംസാരം കയറിവന്നു എന്നറിയില്ല.

മേഘനായി വർക്ക് ചെയ്തിരുന്ന കാര്യമാണ് സംസാരിച്ചത്. അദ്ദേഹം ഒരു പാവം ആയിരുന്നു. ഒരു ബഹളവുമില്ലാത്ത ഒരു പാവം മനുഷ്യൻ. ഇന്നിപ്പോൾ രാവിലെ കേട്ടത് അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ്. എന്താണ് പറയേണ്ടത് എന്ന് അറിയാതെ അവിടെയിരുന്നുപോയി. അദ്ദേഹത്തിന്റെ വിയോഗ വാർത്ത വളരെ ഞെട്ടലോടെയാണ് കേട്ടതെന്നു പറയുന്നു.

അദ്ദേഹത്തിന് കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, എന്നാൽ അങ്ങോട്ട് വിളിച്ചു അത് സ്തെദീകരിക്കാൻ മടിയായിരുന്നു. അറ്റ് അങ്ങനെയാണല്ലോ, ഒരാൾ മാരകരോഗത്തിനു അടിമപ്പെടുമ്പോൾ അവരെ വിളിച്ചുകൊണ്ട് ആ കാര്യം തിരക്കാണ് കുറച്ച ബുദ്ധിമുട്ടുള്ള കാര്യം ആണ്.

കുറച്ചുനാൾ മുൻപ് അദ്ദേഹം വിളിച്ചിരുന്നു, എന്നാൽ എന്തോ തിരക്ക് ആയതുകൊണ്ട് നേരെ ചൊവ്വേ ഒന്ന് സംസാരിക്കാനായില്ല. ഇനിയദ്ദേഹം വിളിക്കാനില്ലല്ലോ, ഇനി അങ്ങനെയൊരു വിളി ഉണ്ടാവില്ലല്ലോ, എന്താണ് പറയേണ്ടത് എന്ന് അറിയില്ല.

ഇരുവരും ധാരാളം സിനിമകളിൽ ഒപ്പം വർക്ക് ചെയ്തിരുന്നു. തലേന്ന് ഒരാളെക്കുറിച്ച സംസാരിച്ചുകൊണ്ട് ഇരുന്നു. പെട്ടെന്ന് പിറ്റേന്ന് അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ട ഞെട്ടലിൽ ആണ് സീമ ജി നായർ.

Leave a Comment