നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് വല്യേട്ടൻ സിനിമയും കൈരളി ചെന്നാലും തമ്മിലുള്ള ബന്ധം. വല്യേട്ടൻ സിനിമ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ അതിന്റെ അവകാശം ഉള്ള കൈരളി ടി വി ഒരുപാട് തവണ അത് സംപ്രേക്ഷണം ചെയ്തു കഴിഞ്ഞിരുന്നു. ഇപ്പോഴും സംപ്രേക്ഷണം ചെയ്തുകൊണ്ടിയിരിക്കുന്നു.
ആദ്യമായി ഈ ചിത്രം കൈരളിയിൽ സംപ്രേക്ഷണ ചെയ്തത് ഒരു ഓണത്തിനായിരുന്നു. അന്ന് ഉച്ചയ്ക്ക് തുടങ്ങിയ സംപ്രേക്ഷണം രാത്രി 8 മണിക്ക് ആണ് കഴിഞ്ഞത്, അത്രയും പരസ്യം അതിനിടയിൽ ഉണ്ടായതായിരുന്നു കാരണം. കൈരളി ടി വി വല്യേട്ടൻ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരാളം ട്രോളുകൾ നാം വായിച്ചിരുന്നു.
താൻ സംവിധാനം ചെയ്ത് വല്യേട്ടൻ എന്ന സിനിമ കൈരളി ടി വി ഒരു 1900 പ്രാവാഹസ്യം എങ്കിലും സംപ്രേക്ഷണം ചെയ്തുകാണും എന്ന് ഷാജി കൈലാസ് പറഞ്ഞതിനെ തുടർന്നു കൈരളിയുടെ മാനേജിങ് പാർട്ണർക്ക് നീരസം ഉണ്ടാക്കിയതായി അറിഞ്ഞതിനാൽ അതിനു മാപ്പ് ചോദിച്ചിരിക്കുകയാണ്. തമാശരൂപേണ പറഞ്ഞതാണ് എന്നാണ് ഷാജി കൈലാസ് പറയുന്നത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ക്ഷമാപണം നടത്തിയത്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
“ഞാൻ സംവിധാനം ചെയ്ത വല്യേട്ടൻ എന്ന ചിത്രം കൈരളി ടിവിയിൽ 1900 തവണ സംപ്രേഷണം ചെയ്തു എന്ന് ഞാൻ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ എം. വെങ്കിട്ടരാമൻ ഉൾപ്പെടെ ഉള്ളവരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്നാൽ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനൽ. വർഷങ്ങളായി അവർക്കൊപ്പം സഞ്ചരിക്കുന്ന ആൾ കൂടിയാണ് ഞാൻ. അത്കൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാൻ ഞാൻ ശ്രമിക്കില്ല. എങ്കിലും തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നു. വല്യേട്ടൻ കൈരളി ചാനലിൽ ഒട്ടേറെ തവണ പ്രദർശിപ്പിച്ചതിൽ ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് അഭിമാനമാണുള്ളതെന്നും കൂട്ടിച്ചേർത്തുകൊള്ളട്ടെ”
ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ സിനിമ ഒരുപാട് തവണ സംപ്രേക്ഷണം ചെയ്തതിൽ അഭിമാനം ഉണ്ട് എന്നും കൂട്ടിച്ചേർത്താണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.